ലെഫ്റ്റനന്‍റ് റാമിന്‍റെ പ്രണയഗാഥ ഉടന്‍ നിങ്ങളിലേക്ക്; ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി തെലുങ്ക് സിനിമാലോകം
ഡിക്യൂ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്
നടന്‍ ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകളുമായി തെലുങ്ക് സിനിമാലോകം. ഡിക്യൂ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്. ലെഫ്റ്റനന്‍റ് റാമിന്‍റെ പ്രണയഗാഥയ്ക്ക് എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടരിക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തിന് പ്രൊഡക്ഷന്‍ നമ്പര്‍ സെവന്‍ എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
സ്വപ്ന സിനിമ നിര്‍മ്മിക്കുന്ന ചിത്രം വൈജയന്തി മൂവീസാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഹനു രാഘവപുടിയാണ് സംവിധാനം. പി.എസ് വിനോദാണ് ക്യാമറ. വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.
1960- കളില്‍ ജമ്മുകശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. കശ്മീരില്‍ വച്ചാണ് കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ലെഫ്റ്റനന്‍റ് റാം എന്നാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും.