എണ്‍പതുകളിലെ നായികമാര്‍ ചേര്‍ന്ന് സുഹാസിനിക്ക് നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്

എണ്‍പതുകളിലെ താരങ്ങളുടെ കൂട്ടായ്മയായ ക്ലാസ് ഓഫ് എയ്റ്റീസാണ് പിറന്നാള്‍ വിരുന്ന് സംഘടിപ്പിച്ചത്

Update: 2021-08-17 02:17 GMT
Editor : Jaisy Thomas | By : Web Desk

എണ്‍പതുകളില്‍ തെന്നിന്ത്യയില്‍ തിളങ്ങി നിന്ന താരമായിരുന്നു സുഹാസിനി. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെ തിരക്കുള്ള നടി. ഈ ഭാഷകളിലെ എല്ലാ സൂപ്പര്‍സ്റ്റാറുകളുടെയും നായികയാകാനുള്ള അവസരവും ഹാസിനിക്ക് ലഭിച്ചു. ആഗസ്ത് 15നായിരുന്നു സുഹാസിനിയുടെ അറുപതാം പിറന്നാള്‍. നടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പേരാണെത്തിയത്. ഇപ്പോള്‍ എണ്‍പതുകളിലെ താരങ്ങള്‍ ചേര്‍ന്ന് സുഹാസിനിക്ക് ഒരുക്കിയ പിറന്നാള്‍ പാര്‍ട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. എണ്‍പതുകളിലെ താരങ്ങളുടെ കൂട്ടായ്മയായ ക്ലാസ് ഓഫ് എയ്റ്റീസാണ് പിറന്നാള്‍ വിരുന്ന് സംഘടിപ്പിച്ചത്.

Advertising
Advertising

2009ല്‍ ലിസിയും സുഹാസിനിയും ചേര്‍ന്നാണ് ഇത്തരമൊരു സൗഹൃദകൂട്ടായ്മയ്ക്ക് തുടക്കമിടുന്നത്. ആദ്യകാലങ്ങളില്‍ നടിമാര്‍ മാത്രമായിരുന്നു പങ്കെടുത്തത്. പിന്നീട് നടന്‍മാരും കൂട്ടായ്മയില്‍ പങ്കാളികളായി. എല്ലാ വര്‍ഷവും ഇവര്‍ ഒത്തുകൂടാറുണ്ട്. ഇത്തവണ സുഹാസിനിക്ക് വേണ്ടി ഒത്തുകൂടിയതും ഇവരുടെ സൌഹൃദത്തിന്‍റെ നേര്‍ക്കാഴ്ചയായി. പൂർണിമ ഭാഗ്യരാജ്, ശോഭന, ഖുശ്‌ബു, ലിസി, സുമലത തുടങ്ങിയ താരങ്ങളെല്ലാം പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു.

പ്രശസ്ത നടന്‍ ചാരുഹാസന്‍റെ മകളായ സുഹാസിനി സംവിധായകന്‍ മണിരത്നത്തിന്‍റെ ഭാര്യ കൂടിയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ സുഹാസിനിയെ തേടിയെത്തിയിട്ടുണ്ട്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News