"ഇന്ന് ഞങ്ങളെല്ലാം ഒന്നിച്ചൊരു "ചാമ്പിക്കോ'' എടുത്തു"; സ്നേഹം അറിയിച്ച് അമല്‍ നീരദ്

പാര്‍ട്ടി കോണ്‍ഗ്രസിലെ 178 പ്രതിനിധികള്‍ ഒരുമിച്ച് നിന്ന് എടുത്ത ഫോട്ടോയോട് സ്നേഹം അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്

Update: 2022-04-08 15:27 GMT
Editor : ijas

അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങി തിയറ്ററില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഭീഷ്മപര്‍വ്വത്തിലെ "ആ ചാമ്പിക്കോ..." ഗ്രൂപ്പ് ഫോട്ടോകളില്‍ തരംഗമായിരുന്നു. സ്കൂള്‍ കുട്ടികള്‍ മുതല്‍ വിവിധ രംഗങ്ങളിലെ എല്ലാ തലമുറകളും ആഘോഷമാക്കിയ ചാമ്പിക്കോ തരംഗത്തിന്‍റെ ഭാഗമായി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ മധ്യത്തിലിരുത്തി എടുത്ത ഫോട്ടോ വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ തീ പോലെയാണ് പടര്‍ന്നത്. എം.എ ബേബി, എസ് രാമചന്ദ്രൻ പിള്ള, കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ ഇരിക്കുന്ന ഫ്രെയിമിലേക്ക് പിണറായി നടന്നെത്തുന്ന ഫോട്ടോ വീഡിയോ ആണ് വലിയ രീതിയില്‍ വൈറലായത്.

Advertising
Advertising

പാര്‍ട്ടി കോണ്‍ഗ്രസിലെ 178 പ്രതിനിധികള്‍ ഒരുമിച്ച് നിന്ന് എടുത്ത ഫോട്ടോയോട് സ്നേഹം അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. ഇന്‍സ്റ്റാഗ്രാമിലാണ് അമല്‍ നീരദ് തന്‍റെ സ്നേഹം പങ്കുവെച്ചത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ചാമ്പിക്കോ വീഡിയോയെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ഫോട്ടോയും സ്ക്രീന്‍ ഷോട്ട് ആയി പങ്കുവെച്ചാണ് അമല്‍ നീരദ് തന്‍റെ സ്നേഹം അറിയിച്ചത്.

Full View

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി സജി ചെറിയാന്‍, പി.പി ചിത്തരഞ്ജന്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ ഈ ഗ്രൂപ്പ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നേരത്തെ മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം നേതാവ് പി. ജയരാജൻ എന്നിവർ പങ്കുവച്ച 'ചാമ്പിക്കോ'യും വൈറലായിരുന്നു.

Chief Minister as Michael; Amal Neerad expresses love

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News