ചിയാൻ വിക്രമിന്റെ 'വീര ധീര ശൂരൻ പാർട്ട് 2' ടീസർ റിലീസായി

2025 ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും

Update: 2024-12-09 16:03 GMT
Editor : നബിൽ ഐ.വി | By : Web Desk

ചിയാൻ വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'വീര ധീര ശൂരൻ പാർട്ട് 2' ടീസർ റിലീസായി. മിനുട്ടുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് വീര ധീര ശൂരൻ പാർട്ട് 2 ടീസർ.

സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ പാർട്ട് 2ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ്.യു. അരുൺകുമാറാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ചിയാൻ വിക്രമിനോടൊപ്പം എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ എന്നിവരും പ്രധാന വേഷത്തിലെത്തും.

ചിത്രത്തിന്റെ പ്രീ റിലീസ് ടീസറിലും ഇന്ന് റിലീസ് ചെയ്ത ടീസറിലും പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന കൊമേർഷ്യൽ എലെമെന്റ്സും മികച്ച അഭിനേതാക്കളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനോടൊപ്പം സാങ്കേതിക വിദഗ്ദ്ധരുടെ ഗംഭീര പ്രകടനവും വ്യക്തമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് തേനി ഈശ്വറാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് ജി.വി പ്രകാശ് കുമാറാണ്. ജി.കെ പ്രസന്ന എഡിറ്റിംഗും സി.എസ് ബാലചന്ദർ കലാസംവിധാനവും നിർവ്വഹിക്കുന്നു. കലാമൂല്യമുള്ളതും പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളുടെ നിർമ്മാണവും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ വിതരണവും നിർവഹിച്ച എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരൻ പാർട്ട് 2ന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Advertising
Advertising

സിനിമയുടെ ചിത്രീകരണം ഔദ്യോഗികമായി പൂർത്തിയായി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ടീസറിൽ ഹൈലൈറ്റ് ചെയ്ത അതിശയിപ്പിക്കുന്ന രംഗങ്ങൾ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഒരു കാര്യം ഉറപ്പിക്കാൻ സാധിക്കും, പുതുവർഷത്തിൽ പ്രേക്ഷകർക്ക് ലഭിക്കുന്ന കിടിലൻ എന്റെർറ്റൈനെർ ആയിരിക്കും വീര ധീര ശൂരൻ പാർട്ട് 2.

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News