'പ്രോജക്ട് കെ'; ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്.

Update: 2023-07-18 13:33 GMT
Editor : anjala | By : Web Desk

ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷം വൈജയന്തി മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പ്രോജക്ട് കെ' എന്ന ചിത്രത്തിൽ ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സിനിമയായി മാറിക്കഴിഞ്ഞു.

സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ് ചിത്രം. ഈ പോപ്പ് കൾച്ചർ വേദിയിൽ ലോകമെമ്പാടുമുള്ള ആരാധകരെ ആവേഷത്തിലാഴ്ത്താൻ ഒരുങ്ങുകയാണ് ഈ സൈ - ഫൈ ചിത്രം. അമിതാബ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുകോൺ, ദിഷ പതാനി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

Advertising
Advertising

ആരാധകരെ ഒട്ടാകെ ആവേഷത്തിലാഴ്ത്തിയാണ് ദീപികയുടെ പോസ്റ്റർ എത്തിയത്. വളരെ തീക്ഷ്ണമായ ദീപികയുടെ നോട്ടം ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നു. സയൻസ് ഫിക്ഷനും ഡ്രാമയും ഒത്തുചേരുന്ന രീതിയിൽ നാഗ് അശ്വിൻ അതിമനോഹരമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഗംഭീര കാസ്റ്റ് കൊണ്ടും മികച്ച അണിയറപ്രവർത്തകർ കൊണ്ടും സിനിമ ഇതിനോടകം തന്നെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രമായി മാറിക്കഴിഞ്ഞു.

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് ചിത്രം നിർമിക്കുന്നു. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News