ഹൃദയമിടിപ്പ് കൂടി, ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹൈദരാബാദിലെ ലൊക്കേഷനില്‍ വെച്ചാണ് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്

Update: 2022-06-14 15:48 GMT
Editor : ijas
Advertising

ഹൈദരാബാദ്: സിനിമാ ചിത്രീകരണത്തിനിടെ ഹൃദയ മിടിപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് നടി ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഭാസ് നായകനായ പ്രൊജക്ട് കെ എന്ന പേരിടാത്ത സിനിമയുടെ ഹൈദരാബാദിലെ ലൊക്കേഷനില്‍ വെച്ചാണ് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ തന്നെ ഹൈദരാബാദ് കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ പരിശോധനക്ക് ശേഷം ദീപികയുടെ ഹൃദയമിടിപ്പ് പഴയ സ്ഥിതിയില്‍ ആയതിന് ശേഷം സിനിമയുടെ ലൊക്കേഷനിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

പ്രഭാസുമൊന്നിച്ച് ആദ്യമായാണ് ദീപിക അഭിനയിക്കുന്നത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന സയന്‍സ് ഫിക്ഷന്‍ സിനിമയായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം പാന്‍ ഇന്ത്യാ റിലീസായിരിക്കും. 2023 ഓടെ ചിത്രം തിയറ്ററുകളില്‍ എത്തും.

ഷാരൂഖ് ഖാന്‍, ജോണ്‍ എബ്രഹാം എന്നിവരുമൊന്നിച്ച് 'പത്താന്‍', ഹൃതിക്ക് റോഷനുമൊന്നിച്ച് 'ഫൈറ്റര്‍' എന്നീ ചിത്രങ്ങളാണ് ദീപികയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News