'മലപ്പുറത്തെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ച് പേര്‍ക്ക്'; തീരുമാനം മാറ്റരുത്, കലക്ടറെ പിന്തുണച്ച് പാര്‍വതി

വിഷയത്തില്‍ വിവിധ മതസംഘടനകള്‍ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ ഉത്തരവ്‍ പുനപരിശോധിക്കാമെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പാര്‍വതി പ്രതികരണവുമായി രംഗത്തുവന്നത്

Update: 2021-04-24 11:10 GMT
Editor : ijas
Advertising

കോവിഡ് സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് പിന്‍വലിക്കരുതെന്ന ആവശ്യവുമായി നടി പാര്‍വതി. വിഷയത്തില്‍ വിവിധ മതസംഘടനകള്‍ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ ഉത്തരവ്‍ പുനപരിശോധിക്കാമെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പാര്‍വതി പ്രതികരണവുമായി രംഗത്തുവന്നത്. 

'മനുഷ്യരെന്ന നിലയില്‍ മറ്റുള്ളവരുടെയും നമ്മുടെയും ജീവന്‍ രക്ഷിക്കാന്‍ ഒരു മത സമുദായത്തെയും അവരുടെ മര്യാദയില്‍ നിന്നും കടമയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. കോവിഡിന്‍റെ ഭീകരമായ രണ്ടാം തരംഗമാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ച്ചത്തെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുന്‍ തീരുമാനം മലപ്പുറം കലക്ടര്‍ അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ദയവായി ശരിയായ കാര്യം ചെയ്യൂ', പാര്‍വതി ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസില്‍ വ്യക്തമാക്കി. മലപ്പുറം കലക്ടറുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ ടാഗ് ചെയ്ത് കൊണ്ടാണ് പാര്‍വതി പഴയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



 


അതെ സമയം മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണ ഉത്തരവില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച  സ്വീകരിക്കുമെന്ന് കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. 

നേരത്തെ തൃശൂര്‍ പൂരം ആളുകളെ ഉള്‍പ്പെടുത്തി നടത്തുന്നതിലും താരം എതിര്‍പ്പ് അറിയിച്ചിരുന്നു. കോവിഡിന്‍റെ രണ്ടാം വരവിലെങ്കിലും അല്‍പം മാനുഷിക പരിഗണന നല്ലതാണെന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ തന്നെയാണ് പാര്‍വതി അന്നും തന്‍റെ അഭിപ്രായം പങ്കുവെച്ചത്.

Tags:    

Editor - ijas

contributor

Similar News