‘ഡ്രെഡ്‍ഫുൾ ചാപ്റ്റേഴ്‌സ്’ റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

Update: 2023-08-12 15:02 GMT
Advertising

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘ഡ്രെഡ്‍ഫുൾ ചാപ്റ്റേഴ്‌സ്’ എന്ന ടൈം ലൂപ്പ് ഹൊറർ ചിത്രം മഹാരാഷ്ട്രയിലെ ഔറംഗബാദ് ഫിലിം എഡ്യൂക്കേഷൻ ആൻഡ് വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നാലാമത് റീൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയും നിർമൽ ബേബിയും ചേർന്നാണ് ചിത്രം നിർമിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും ‘ഡ്രെഡ്‍ഫുൾ ചാപ്റ്റേഴ്‌സ്’ പുറത്തിറങ്ങും.

ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിങ്ങും സൗണ്ട് ഡിസൈനിങ്ങും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്. ആറ് സുഹൃത്തുക്കൾ അവരുടെ അവധിക്കാലം ആഘോഷിക്കാൻ ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേയിൽ ഒത്തുകൂടുന്നതും അവിടെ അവർ ഒരു ഗുഹയിൽ അകപ്പെട്ടുപോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസ് ചെയ്യും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News