പ്രൊഫസറുടെയും സംഘത്തിന്‍റെയും കൊള്ള അവസാനിക്കുന്നു; മണിഹെയ്സ്റ്റ് സെറ്റുകളോട് വിടപറഞ്ഞ് അല്‍വാരോ മാേര്‍ട്ടെ

നേരത്തെ സീരീസ് അവസാനിക്കുന്ന കാര്യം നെറ്റ്ഫ്ലിക്സ് തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു

Update: 2021-05-06 10:19 GMT
Editor : ijas
Advertising

ലോകത്തിലെ ജനപ്രിയ സീരിസുകളിലൊന്നായ സ്പാനിഷ് വെബ് സീരീസ് 'മണി ഹെയ്സ്റ്റിന് (ല കാസ ഡി പാപൽ) അവസാനം. സീരിസിന്‍റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്‍റെ ചിത്രീകരണ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളോടെയാണ് കൊള്ളകള്‍ക്ക് നേതൃത്വം നല്‍കിയ പ്രൊഫസര്‍ അല്‍വാരോ മോര്‍ട്ടെ സീരീസിനോട് വിട പറഞ്ഞത്. ചിത്രീകരണ സെറ്റില്‍ നിന്നുള്ള വീഡിയോയിലൂടെയാണ് പ്രൊഫസര്‍ വിട പറയുന്ന കാര്യം അറിയിച്ചത്. സീരീസിനെയും തന്‍റെ കഥാപാത്രത്തെയും ഏറ്റെടുത്ത എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് അല്‍വാരോ മോര്‍ട്ടെ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ പറഞ്ഞു.

Full View

നേരത്തെ സീരീസ് അവസാനിക്കുന്ന കാര്യം നെറ്റ്ഫ്ലിക്സ് തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. 2020 ഏപ്രിൽ മൂന്നിനായിരുന്നു സീരീസിന്‍റെ നാലാം സീസൺ റിലീസ് ചെയ്തിരുന്നത്. പത്ത് എപിസോഡുകളിലായാണ് അവസാന സീസണ്‍ ഒരുങ്ങുന്നത്. സീരീസിലെ ഏറ്റവും ഉദ്വേഗം നിറഞ്ഞതും ചെലവേറിയതുമായ എപിസോഡാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നതെന്ന് സംവിധായകന്‍ അലക്സ് പീന പറഞ്ഞു. പ്രൊഫസര്‍ക്ക് പുറമേ പരമ്പരയിലെ താരങ്ങളായ ഉർസുല കോബെറോ, ഇറ്റ്സിയാർ ഇറ്റുനോ, പെഡ്രോ അലോൻസോ, മിഗുവൽ ഹെറോൺ, ഹെയിം ലോറന്‍റ്, എസ്തർ അസെബോ, എൻറിക് ആർസ്, ഡാർക്കോ പെറിക്, ഹോവിക് കൗച്ചേരിയൻ, ലൂക്ക പെറോസ്, ബെലൻ ക്യൂസ്റ്റ, ഫെർണാണ്ടോ നാവോ സാവോ ജോസ് മാനുവൽ പോഗ എന്നിവരാണ് അവസാന സീസണിലുണ്ടാവുക. സീസൺ 5 ൽ മിഗുവൽ ഏഞ്ചൽ സിൽ‌വെസ്ട്രെ, പാട്രിക് ക്രിയാഡോ എന്നിവരും അഭിനയിക്കും.

2017ല്‍ സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ 'ലാ കാസ ഡി പാപ്പല്‍' ആന്‍റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി സംപ്രേക്ഷണം ആരംഭിക്കുന്നത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്‌പെയ്‌നില്‍ വന്‍ പരാജയമായിരുന്നു. പിന്നീട് സീരീസ് മണിഹെയ്സ്റ്റ് (Money Heist) എന്ന പേരില്‍ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തതോടെയാണ് ലോകമാകെ ഹിറ്റാകുന്നത്. 2020ല്‍ ലോകത്താകെ ഏറ്റവും കാഴ്ച്ചക്കാരുള്ള സീരിസുകളിലൊന്നായി മണിഹെയ്സ്റ്റ് മാറുകയും ചെയ്തു. 

Tags:    

Editor - ijas

contributor

Similar News