'ഫെമിനിസവും കമ്മ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച്'; ഷെയിന്‍ നിഗം

'ഉല്ലാസം' ആണ് ഷെയിന്‍ നിഗത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

Update: 2022-06-29 13:18 GMT
Editor : ijas
Advertising

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാണെന്ന് നടന്‍ ഷെയിന്‍ നിഗം. അടിസ്ഥാനപരമായി സ്നേഹം കുറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഷെയിന്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉമ്മ സുനിലയെ കുറിച്ചും ഷെയിന്‍ വാചാലനായി. ചെറുപ്പം മുതലേ ഉമ്മയെ കരുത്തുറ്റ സ്ത്രീയായാണ് കാണുന്നതെന്നും ഉമ്മച്ചിയുടെ കൂടെ താനും വളര്‍ന്നതായും ഒരുമിച്ച് വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഷെയിന്‍ മനസ്സുതുറന്നു.

'ഞാന്‍ കുറേക്കൂടി കാര്യങ്ങള്‍ കാണുന്ന രീതി മാറി. ഉമ്മച്ചിയുടെ കണ്ണില്‍ ഇനിയും ഞാന്‍ നന്നാവാനുണ്ട്. ഉമ്മച്ചി കുറച്ചുകൂടി നല്ല കുട്ടിയെയാണ് മനസ്സില്‍ കാണുന്നത്. എന്‍റെ കൂടെ ഉമ്മച്ചി ഇവോള്‍വ് ചെയ്തുവരികയാണ്. ഉമ്മച്ചി കാണുന്ന കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കും. ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നുകൊണ്ടിരിക്കുകയാണ്', ഷെയിന്‍ പറഞ്ഞു.

'ഉല്ലാസം' ആണ് ഷെയിന്‍ നിഗത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രം ജൂലൈ 1 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്‍തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ചിത്രത്തിലെത്തുന്നത്. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പ്രവീണ്‍ ബാലകൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജീവന്‍ ജോജോയാണ്. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News