'പടച്ചോന്‍ ചില തീരുമാനങ്ങള്‍ നമ്മളെ കൊണ്ടെടുപ്പിക്കും'; ബേസിലിന്‍റെ വേറിട്ട വേഷ പകര്‍ച്ച, കഠിന കഠോരമി അണ്ഡകടാഹം ട്രെയിലര്‍ പുറത്ത്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് കേന്ദ്രമാക്കി ഒരുക്കിയ ചിത്രം മുഹഷിൻ ആണ് സംവിധാനം ചെയ്യുന്നത്

Update: 2023-04-17 12:03 GMT
Editor : ijas | By : Web Desk
Advertising

അഭിനേതാവ് എന്ന നിലയിൽ ബേസിൽ ജോസഫിന്‍റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ പെരുന്നാൾ റിലീസ് ചിത്രം 'കഠിന കഠോരമി അണ്ഡകടാഹത്തിന്‍റെ' ട്രെയിലർ റിലീസായി. ചിരിയും ചിന്തയും സങ്കീര്‍ണത നിറഞ്ഞ പ്രശ്നങ്ങളും നിറഞ്ഞ ചിത്രത്തിന്‍റെ ട്രെയിലര്‍ അഭിനയ ജീവിതത്തിൽ ബേസിലിന് മികച്ച പ്രകടനങ്ങൾ സമ്മാനിക്കുമെന്നുറപ്പ് നൽകുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് കേന്ദ്രമാക്കി ഒരുക്കിയ ചിത്രം മുഹഷിൻ ആണ് സംവിധാനം ചെയ്യുന്നത്.

Full View

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ നായകനായെത്തുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, നിർമൽ പാലാഴി, ശ്രീജ രവി, പാർവതി കൃഷ്ണ,ഷിബില ഫറ, സ്നേഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി(മുഹ്‍സിന്‍ പരാരി), ഷർഫു, ഉമ്പാച്ചി എന്നിവരാണ്.

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍-രാജേഷ് നാരായണൻ,ഷിനാസ് അലി, പ്രൊജക്ട് ഡിസൈനര്‍-ടെസ്സ് ബിജോയ്, ആര്‍ട്ട് ഡയറക്ഷന്‍-ബനിത് ബത്തേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരി കാട്ടാക്കട, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീഷ് ജോര്‍ജ്, മേക്കപ്പ്-സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം-അസീം അഷ്റഫ്, വിശാഖ് സനല്‍കുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-സന്തോഷ് ബാലരാമപുരം, സ്റ്റില്‍സ്-ഷിജിന്‍ പി രാജ്. പി.ആര്‍.ഒ-പ്രതീഷ് ശേഖര്‍.

ഏപ്രിൽ 21ന് പെരുന്നാൾ റിലീസായി ചിത്രം തിയറ്ററുകളിലെത്തും. കേരളത്തില്‍ രജപുത്രാ ഫിലിംസും ഓവര്‍സീസ് പാര്‍സ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കും. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News