ഹെലികോപ്റ്ററില്‍ ഷൂട്ടിംഗിനെത്തുന്ന ഉലക നായകന്‍; വീഡിയോ വൈറല്‍

കമൽഹാസനും അദ്ദേഹത്തിന്റെ സ്റ്റൈലിസ്റ്റ് അമൃത റാമും ഹെലികോപ്റ്റിറിൽ കയറുന്ന വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

Update: 2023-02-01 07:48 GMT

ചെന്നൈ: ബിഗ്‌ബോസ് സീസൺ 6 ന്റെ ചിത്രീകരണം പൂർത്തിയാക്കി ഉലകനായകൻ കമൽഹാസൻ തന്റെ പുതിയ ചിത്രം ഇന്ത്യൻ 2 ന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 തിരുപ്പതിയിലും ഗാന്ധി കോട്ടയിലുമാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ഷൂട്ടിങ്ങിനായി തിരുപ്പതിയിൽ നിന്ന് ഹെലികോപ്റ്ററിൽ ഗാന്ധി കോട്ടയിലെത്താനായി ഒരു ഹെലികോപ്റ്റർ എടുത്തിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കമൽഹാസനും അദ്ദേഹത്തിന്റെ സ്റ്റൈലിസ്റ്റ് അമൃത റാമും ഹെലികോപ്റ്റിറിൽ കയറുന്ന വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യൻ 2 ന്റെ ഷൂട്ടിംഗ് സൈറ്റിൽ ഹെലികോപ്റ്ററിലാണ് താരം എത്തുന്നത്.

Advertising
Advertising

തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ 'ഇന്ത്യൻ' 1996ലാണ് പുറത്തിറങ്ങിയത്. എസ്.ശങ്കറാണ് സിനിമയുടെ സംവിധാനം നിർവഹിച്ചത്. അന്ന് നിരവധി ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. 1996 ലെ ഓസ്‌കാർ പുരസ്‌കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻഡ്രി കൂടിയായിരുന്നു സിനിമ. ചിത്രത്തിലെ അഭിനയം കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്തു.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News