മകൾക്കൊപ്പം മദീനയില്‍; മനോഹര നിമിഷങ്ങൾ പങ്കുവച്ച് ലക്കി അലി

ജിദ്ദ-മദീന ഹറമൈൻ ബുള്ളറ്റ് ട്രെയിനിലായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയുടെ ഖബറിടം അടങ്ങുന്ന പള്ളിയിൽ മകൾ തസ്മിയയ്‌ക്കൊപ്പം ലക്കി ഇത്തവണ എത്തിയത്

Update: 2022-10-13 17:17 GMT
Editor : Shaheer | By : Web Desk
Advertising

റിയാദ്: വിശുദ്ധ നഗരമായ മദീനയിലേക്കുള്ള സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രമുഖ ബോളിവുഡ് ഗായകനും നടനുമായ ലക്കി അലി. പ്രവാചകൻ മുഹമ്മദ് നബിയുടെ ഖബറിടം(റൗദ ശരീഫ്) അടങ്ങുന്ന മസ്ജിദുന്നബവിയിൽ മകൾ തസ്മിയ അലിക്കൊപ്പമാണ് ലക്കി ഇത്തവണ എത്തിയത്. ജിദ്ദ-മദീന ഹറമൈൻ ബുള്ളറ്റ് ട്രെയിനിലായിരുന്നു യാത്ര.

ട്രെയിനിൽനിന്നുള്ള ചിത്രങ്ങളും വിഡിയോകളും ലക്കിയും തസ്മിയ അലിയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. യാത്രയ്ക്കിടയിൽ കഴിച്ച ഭക്ഷണവും ട്രെയിനിൽനിന്നുള്ള മരുഭൂമിയുടെ കാഴ്ചയുമെല്ലാം ഇതിലുണ്ട്. 'പിതാവും മകളുമൊരുമിച്ചുള്ള സമയം, മദീനയിലേക്കുള്ള ബുള്ളറ്റ് ട്രെയിനിയിൽ' എന്ന അടിക്കുറിപ്പോടെയാണ് ലക്കി യാത്രയിലെ ദൃശ്യങ്ങൾ പങ്കുവച്ചത്.

വിഡിയോയിൽ യാത്ര എങ്ങനെയുണ്ടെന്ന് ലക്കി മകളോട് ചോദിക്കുന്നുണ്ട്. നന്നായി ആസ്വദിക്കുന്നുവെന്നും ഒരു സിനിമയിൽ ജീവിക്കുന്ന പോലെയുണ്ടെന്നുമായിരുന്നു മകളുടെ മറുപടി. മദീനയിലെ പള്ളിയിൽനിന്നുള്ള പിതാവിന്റെ ചിത്രങ്ങളും സമീപത്തെ ഹോട്ടലിൽനിന്നുള്ള മസ്ജിദുന്നബവിയുടെ രാത്രിദൃശ്യങ്ങളുമെല്ലാം തസ്മിയ പുറത്തുവിട്ടിട്ടുണ്ട്.

ഇതാദ്യമായല്ല ലക്കി അലി മദീനയിലെത്തുന്നത്. മുൻപും മക്കയിലെത്തി ഉംറ നിർവഹിച്ചിട്ടുള്ള ലക്കി മദീനയിൽ പ്രവാചകന്റെ പള്ളിയും റൗദയും സന്ദർശിക്കുകയും ചെയ്തിരുന്നു. ലക്കിയുടെ ആദ്യ ഭാര്യയിലുള്ള രണ്ടു മക്കളിലൊരാണ് തസ്മിയ. തഅവ്വുഫ് ആണ് സഹോദരി.

രണ്ടാമത്തെ ഭാര്യ ഇനായയിൽ സാറാ, റയ്യാൻ എന്നിങ്ങനെ രണ്ടു മക്കളും 2010ൽ വിവാഹം കഴിച്ച ബ്രിട്ടീഷ് മോഡൽ കെയ്റ്റ് എലിസബത്ത് ഹല്ലാമിൽ ദാനി മഖ്‌സൂദ് അലി എന്നൊരു മകനുമുണ്ട്. 2017ൽ കെയ്റ്റുമായി അലി വേർപിരിഞ്ഞു.

Summary: Lucky Ali travels to Medina and visits Masjid Nabawi with daughter Tasmiyah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News