ഓര്‍മകളിലെ നെടുമുടിക്കാലം
നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ് കുട്ടനാടിന്‍റെ ഓരങ്ങളിലെവിടെയോ ലക്ഷ്യബോധമില്ലാതെ അലഞ്ഞു തിരിഞ്ഞ വേണു എന്ന ചെറുപ്പക്കാരനെ അരങ്ങിന്‍റെ ലോകത്തേയ്ക്ക് കൈ പിടിച്ചുയർത്തിയത്
മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ നടൻ നെടുമുടി വേണുവിന്‍റെ ഓർമകൾക്ക് ഒരു വർഷം. സിനിമയിലെ കഥാപാത്രത്തിന്‍റെ പ്രധാന്യത്തിനപ്പുറം തന്‍റെ അഭിനയ മികവ് കൊണ്ട് ചെയ്ത കഥാപാത്രങ്ങളെയെല്ലാം അനശ്വരമാക്കിയ പ്രതിഭാധനനായ നടൻ. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്.
മികച്ച കഥാപാത്രങ്ങളുടെ ഉത്സവമായിരുന്നു നെടുമുടി കാലം. നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ് കുട്ടനാടിന്‍റെ ഓരങ്ങളിലെവിടെയോ ലക്ഷ്യബോധമില്ലാതെ അലഞ്ഞു തിരിഞ്ഞ വേണു എന്ന ചെറുപ്പക്കാരനെ അരങ്ങിന്‍റെ ലോകത്തേയ്ക്ക് കൈ പിടിച്ചുയർത്തിയത്. 1978ൽ അരവിന്ദന്‍റെ തമ്പിലൂടെ നെടുമുടിയുടെ സിനിമാ പ്രവേശം. എൺപതുകളും തൊണ്ണൂറുകളിലും മലയാള സിനിമയിൽ നെടുമുടി നിറഞ്ഞാടി.
തകരയിൽ ചെല്ലപ്പനാശാരിയായി, കള്ളൻ പവിത്രനിൽ പവിത്രനായി, വന്ദനത്തിൽ കുര്യൻ ഫെർണാണ്ടസായി, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ഉദയ വർമ തമ്പുരാനായി, ഭരതത്തിൽ രാമേട്ടനായി , ദേവാസുരത്തിൽ അപ്പു മാസ്റ്ററായി, തേന്മാവിൻ കൊമ്പത്തിൽ ശ്രീകൃഷ്ണൻ തമ്പുരാനായി അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങ്ങൾക്ക് നെടുമുടി വേണുവിലൂടെ ജീവന്‍ വെച്ചു.
ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു വഴിവച്ചു. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി നെടുമുടി വേണു മാറുകയായിരുന്നു. ലഭിച്ച കഥാപാത്രങ്ങളിൽ നിറച്ച പൂർണ്ണത പിന്നീട് പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട് തുടങ്ങി പല സംവിധായകരുടെ ചിത്രങ്ങളിലും അദ്ദേഹത്തെ സ്ഥിരം സാന്നിധ്യമാക്കി മാറ്റി. അഭിനയത്തോടൊപ്പം സംഗീതത്തെയും മനസ്സിൽ പ്രതിഷ്‌ഠിച്ചു. മൃദംഗത്തിന്‍റെ താളം ജീവിത താളമാക്കി ..
സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ ഒന്നിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് അയാൾ അനായാസം നടന്നുകയറി. മലയാള സിനിമയിലെ സ്ഥിരം കഥാപാത്രമായി മാറി. ഒരു കാലത്ത് നെടുമുടിയില്ലാത്ത മലയാള ചിത്രങ്ങളുടെ എണ്ണം വിരളമായിരുന്നു. എന്നാൽ പൊടുന്നനെ പ്രിയപ്പെട്ടൊരാൾ യാത്ര പറഞ്ഞിറങ്ങുന്നത് പോലെ മടങ്ങിയെങ്കിലും വെള്ളിത്തിരയിലെ നെടുമുടിക്കാലം അവസാനിക്കുന്നതേയില്ല.. മലയാള സിനിമ ഇനിയുമങ്ങനെ കാണും .. കണ്ടാസ്വദിക്കും ....വിരസത എന്തെന്നറിയാത...