മൂന്നു ദിവസത്തിനുള്ളില്‍ 230 കോടി; ബോക്സോഫീസില്‍ തീയായി പൊന്നിയിന്‍ സെല്‍വന്‍
സെപ്തംബര്‍ 30നാണ് ചിത്രം തിയറ്ററുകളിലെത്തിയത്
ചെന്നൈ: മണിരത്നത്തിന്‍റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുകയാണ്. ചിത്രത്തിന്‍റെ ആഗോള കലക്ഷന്‍ ഇതുവരെ 230 കോടിയാണ്. മൂന്നു ദിവസം കൊണ്ടാണ് ചിത്രം കോടികള്‍ വാരിക്കൂട്ടിയത്. ഇന്നത്തോടെ 250 കോടി കടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് കലക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.
For the 3-day opening weekend, #PS1 has grossed more than ₹ 230 Crs+ at the WW Box office.. 🔥
— Ramesh Bala (@rameshlaus) October 3, 2022
സെപ്തംബര്‍ 30നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അഞ്ചു ഭാഷകളിലായിട്ടാണ് പൊന്നിയിന്‍ സെല്‍വന്‍ പ്രേക്ഷകരിലേക്കെത്തിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് 'പൊന്നിയിന്‍ സെല്‍വന്‍' എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിലയിരുത്തുന്നു.റിലീസ് ദിനത്തെ മുന്‍കൂര്‍ ബുക്കിങിലൂടെ 17 കോടിയാണ് പൊന്നിയിന്‍ സെല്‍വന്‍റെ വരുമാനം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണില്‍ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്‍റെ റെക്കോഡാണ് പൊന്നിയിന്‍ സെല്‍വന്‍ തകര്‍ത്തത്. 15 കോടിയായിരുന്നു 'വിക്ര'മിന്‍റെ ആദ്യദിനത്തിലെ മുന്‍കൂര്‍ ബുക്കിങ് വരുമാനം.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്രപ്രസിദ്ധ നോവലായ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയിരിക്കുന്നത്. 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് പ്രമേയം. ചോള സാമ്രാജ്യത്തിന്‍റെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ഓരോ സിനിമാ പ്രേമികളേയും ത്രസിപ്പിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചരിത സിനിമയായാണ് മണി രത്‌നം ഒരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിന്‍റെ കിരീടാവകാശിയായ, ശത്രുക്കളെ വിറപ്പിക്കുന്ന യോദ്ധാവായ, ആദിത്യ കരികാലനായാണ് വിക്രം എത്തിയതെങ്കിൽ, അരുൾമൊഴി വർമ്മനായി ജയം രവിയും, വാന്തിയാ തേവനായി കാർത്തിയുമെത്തുന്നു. നന്ദിനി, കുന്ദവൈ എന്നെ കഥാപാത്രങ്ങളായാണ് ഐശ്വര്യ റായ്, തൃഷ എന്നിവരെത്തുന്നത്.
#PS1 record opening in @imax screens WW.. 🔥
— Ramesh Bala (@rameshlaus) October 3, 2022
At the International (Excluding North America) - All-time No.1 Opening for an Indian movie including UK 🇬🇧, Singapore 🇸🇬 and Malaysia 🇲🇾
All-time No.3 opening for an Indian movie in USA 🇺🇸 & WW Imax
All-time No.4 in India 🇮🇳 IMAX