'കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധം'; കൊച്ചുപ്രേമന്റെ വേർപാടിൽ അനുശോചിച്ച് മോഹൻലാൽ

വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമെന്നും മോഹൻലാൽ

Update: 2022-12-03 14:58 GMT
Editor : afsal137 | By : Web Desk

നടൻ കൊച്ചുപ്രേമന്റെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി തനിക്കുണ്ടായിരുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു കൊച്ചുപ്രേമന്റെ അന്ത്യം.

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. നടൻ മമ്മൂട്ടിയും കൊച്ചുപ്രേമന്‍റെ വിയോഗത്തിൽ ആദരാഞ്ജലികളർപ്പിച്ചു.

മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-

പ്രിയപ്പെട്ട കൊച്ചുപ്രേമൻ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരൻ ആയിരുന്നു അദ്ദേഹം. കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങൾ ഒന്നിച്ചത് ആറാട്ട് എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് എനിക്ക് തീരാനഷ്ടം തന്നെയാണ്. ആ സ്‌നേഹച്ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Advertising
Advertising
Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News