'ഇത് കുട്ടികളും മാതാപിതാക്കളും ഒരുമിച്ചു കാണേണ്ട സിനിമ'; 'മോമോ ഇൻ ദുബായ്' പ്രിവ്യു ഷോയ്ക്ക് മികച്ച അഭിപ്രായം
'മോമോ ഇന്‍ ദുബായ്' സംസ്ഥാനത്തൊട്ടാകെയുള്ള തിയറ്ററുകളില്‍ നാളെ പ്രദർശനത്തിനെത്തും
അനീഷ് ജി മേനോന്‍, അനു സിത്താര,ജോണി ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബായ്' സിനിമയുടെ പ്രിവ്യൂ ഷോക്ക് മികച്ച അഭിപ്രായം. കൊച്ചി ഷേണായീസില്‍ വെച്ച് നടന്ന പ്രിവ്യൂ ഷോയ്ക്കാണ് വലിയ പ്രേക്ഷക അഭിപ്രായങ്ങള്‍ ലഭിച്ചത്. ഫെബ്രുവരി മൂന്നിന് 'മോമോ ഇന്‍ ദുബായ്' സംസ്ഥാനത്തൊട്ടാകെ പ്രദർശനത്തിനെത്തും.
ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സകരിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് 'മോമോ ഇന്‍ ദുബായ്' നിര്‍മ്മിക്കുന്നത്. 'ഹലാൽ ലൗ സ്റ്റോറി' എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന ചിത്രമാണ് 'മോമോ ഇന്‍ ദുബായ്'. സകരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു. ബി.കെ ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള, അമീൻ കാരക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം. ഖയാം, യാക്സണ്‍ & നേഹ എന്നിവര്‍ സംഗീതം പകരുന്നു.
ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിർമാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ഗോകുല്‍ ദാസ്,മോഹൻദാസ്. മേക്കപ്പ്-മുഹമ്മദ് അനിസ്. കോസ്റ്റ്യൂം ഡിസൈനര്‍-ഇര്‍ഷാദ് ചെറുകുന്ന്. സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍. പരസ്യക്കല-പോപ്കോണ്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഇര്‍ഷാദ് പരാരി. സൗണ്ട് ഡിസൈന്‍-വിക്കി & കിഷന്‍. കാസ്റ്റിംങ്ങ് ഡയറക്ടര്‍-നൂറുദ്ധീന്‍ അലി അഹമ്മദ്. പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി. പി.ആർ.ഒ-എ.എസ് ദിനേശ്.