അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക്; പൃഥ്വിയുടെ റോളിൽ അഭിഷേക്​ ബച്ചനില്ല, പകരം ഈ താരം

അയ്യപ്പനും കോശിയുടെയും റീമേക്ക്​ അവകാശം ജോൺ എബ്രഹാം സ്വന്തമാക്കിയിരുന്നു.

Update: 2021-08-30 09:02 GMT
Advertising

അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിൽ പൃഥിരാജിന്‍റെ റോളില്‍ അഭിഷേക്​ ബച്ചനുണ്ടാകില്ലെന്ന്​ റിപ്പോർട്ട്. അഭിഷേകിന്​ പകരം അർജുൻ കപൂറെത്തുമെന്നാണ്​ വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

സംവിധായകൻ ജഗൻ ശക്തി ഒരുക്കുന്ന ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യ​പ്പ​ന്‍റെ വേഷം ചെയ്യുക ജോൺ എബ്രഹാമായിരിക്കും. അർജുൻ സിനിമയിലെത്തുന്നതിന്‍റെ ഭാഗമായി സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയതായി പിങ്ക്​വില്ല റിപ്പോർട്ട്​ ചെയ്യുന്നു. ജോണും അർജുനും നിലവിൽ ഏക്​ വില്ലൻ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിലാണ്​. 

അയ്യപ്പനും കോശിയുടെയും റീമേക്ക്​ അവകാശം ജോൺ എബ്രഹാം സ്വന്തമാക്കിയിരുന്നു. ജോണിന്‍റെ നിർമാണ കമ്പനിയായ ജെ.എ എന്‍റര്‍ടെയിന്‍മെന്‍റാണ്​ ചിത്രം നിർമിക്കുക. തമിഴിലും തെലുങ്കിലും ചിത്രം റീമേക്ക്​ ചെയ്യുമെന്ന്​ നേരത്തെ അറിയിച്ചിരുന്നു.  2020ലെ മലയാളത്തിലെ സൂപ്പർ ഹിറ്റുകളിലൊന്നായ അയ്യപ്പനും കോശിയും അനാർക്കലിക്ക്​ ശേഷം സച്ചി സംവിധാനവും രചനയും നിർവഹിച്ച ചിത്രമായിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News