കരാറായത്15 കോടിക്ക്, നാല് കോടി ഇനിയും നൽകിയില്ല; നിർമാതാവിനെതിരെ കോടതിയെ സമീപിച്ച് ശിവകാർത്തികേയൻ

'മിസ്റ്റർ ലോക്കൽ' എന്ന ചിത്രത്തിന്റെ നിർമാതാവായ സ്റ്റുഡിയോ ഗ്രീനിൻ ഉടമ കെ ഇ ജ്ഞാനവേൽ രാജയ്‌ക്കെതിരെയാണ് താരത്തിന്റെ നീക്കം.

Update: 2022-03-29 10:10 GMT
Editor : abs | By : Web Desk

പറഞ്ഞുറപ്പിച്ച പ്രതിഫലം നിർമാതാവ് നൽകിയില്ലെന്നാരോപിച്ച് തമിഴ് നടൻ ശിവകാർത്തികേയൻ ഹൈക്കേടതിയെ സമീപിച്ചു.15 കോടിക്ക് കരാർ ഒപ്പിട്ട സിനിമയിൽ 11 കോടി മാത്രമേ ഇതുവരെ നൽകിയുള്ളൂ എന്നാണ് താരത്തിന്റെ ആരോപണം. 'മിസ്റ്റർ ലോക്കൽ' എന്ന ചിത്രത്തിന്റെ നിർമാതാവായ സ്റ്റുഡിയോ ഗ്രീനിൻ ഉടമ കെ ഇ ജ്ഞാനവേൽ രാജയ്‌ക്കെതിരെയാണ് താരത്തിന്റെ നീക്കം.

2018 ജൂലൈ 6ന് ആണ് മിസ്റ്റർ ലോക്കലിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ ശിവകാർത്തികേയനും സ്റ്റുഡിയോ ഗ്രീനും കരാറായത്. 15 കോടി തവണകളായി നൽകുമെന്നും അവസാന ഒരു കോടി സിനിമയുടെ റിലീസിനു മുൻപ് നൽകാമെന്നുമായിരുന്നു കരാർ. പക്ഷെ 11 കോടി മാത്രമാണ് നൽകിയതെന്നും ബാക്കി തുകയുടെ കാര്യം പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പണം ലഭിച്ചില്ലെന്നും ശിവകാർത്തികേയൻ പറയുന്നു. നൽകിയ 11 കോടിയുടെ ടിഡിഎസ് അടച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

Advertising
Advertising

ഫെബ്രുവരി ഒന്നിന് ആദായനികുതി വകുപ്പിൻറെ ഒരു നോട്ടീസ് ലഭിച്ചിരുന്നു. ഈ നോട്ടീസിനെതിരെ ഹൈക്കോടതിയിൽ ഒരു റിട്ട് ഹർജി നൽകിയിരുന്നു. എന്നാൽ ആദായനികുതി വകുപ്പ് നടനിൽ നിന്നും 91 ലക്ഷം രൂപ പിഴയായി ഈടാക്കി. ഇതാണ് പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാമെന്ന് തീരുമാനിച്ചതിന്റെ കാരണമെന്ന് താരം പറയുന്നു. ഈ കേസിൽ തീർപ്പാകുന്നതുവരെ മറ്റു സിനിമകളിൽ പണം നിക്ഷേപിക്കാൻ ജ്ഞാനവേൽ രാജയെ അനുവദിക്കരുതെന്നും ശിവകാർത്തികേയൻ കോടതിയിൽ ആവശ്യപ്പെട്ടു.

റിബല്‍, ചിയാന്‍ 61, പത്തു തല എന്നിവയാണ് സ്റ്റുഡിയോ ഗ്രീനിന്റേതായി നിര്‍മ്മാണത്തിലിരിക്കുന്ന ചിത്രങ്ങള്‍. ഇവയുടെ പ്രദര്‍ശനാവകാശം തിയറ്റര്‍ റിലീസിനുവേണ്ടി വിതരണക്കാര്‍ക്കോ ഡയറക്ട് റിലീസിനുവേണ്ടി ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കോ വില്‍ക്കുന്നതില്‍ നിന്ന് നിര്‍മ്മാതാവിനെ തടയണമെന്നും ശിവകാര്‍ത്തികേയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ഡോണ്‍, ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന അയലാന്‍, കെ വി അനുദീപിന്‍റെ പേരിടാത്ത ചിത്രം എന്നിവയാണ് ശിവകാര്‍ത്തികേയന്‍റേതായി തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു ചിത്രങ്ങള്‍. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ഡോക്ടർ' ആയിരുന്നു താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News