ലിയോദാസിൻ്റെ അഴിഞ്ഞാട്ടം; 'ലിയോ'യുടെ ഇടിവെട്ട് ട്രെയിലർ പുറത്തിറങ്ങി

ട്രെയിലർ റിലീസായി അഞ്ച് മിനിറ്റിനുള്ളിൽ ഒരു മില്ല്യണിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്

Update: 2023-10-05 16:17 GMT
Advertising

വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ഇടിവെട്ട് ട്രെയിലർ റിലീസായി. ത്രില്ലടിപ്പിക്കുന്ന അതിഗംഭീര ആക്ഷൻ രംഗങ്ങളാലും മാസ് ഡയലോഗിനാലും സമ്പന്നമാണ് ട്രെയിലർ. രണ്ടു മിനിറ്റ് 43 സെക്കന്റ് വരുന്ന ട്രെയിലർ റിലീസായി അഞ്ച് മിനിറ്റ് കൊണ്ട് ഒരു മില്ല്യണിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. ലിയോ ദാസ് എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. ആന്റണി ദാസ്, ഹരോൾഡ് ദാസ് എന്നീ കഥാപാത്രങ്ങളായി സഞ്ജയ് ദത്തും അർജുൻ ദാസും ചിത്രത്തിലെത്തുന്നുണ്ട്.

മലയാളി താരം മാത്യു തോമസ് തീപ്പൊരി കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. വിജയ്‌യുടെ ചെറുപ്പകാലമായാണ് മാത്യു എത്തുന്നതെന്ന് രീതിയിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനി സാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഓക്ടോബർ 19 ചിത്രം തിയേറ്ററുകളിൽ റീലീസാകും. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് വിജയ്‌യോടൊപ്പം ചിത്രത്തിൽ അണിനിരക്കുന്നത്.

അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് ഇതിനിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ നാൻ റെഡി താൻ എന്ന ഗാനവും ബാഡ് ആസ് എന്ന ഗാനവും വളരെയധികം ഹിറ്റായിരുന്നു. ചിത്രത്തിലെ കിടിലൻ ആക്ഷൻ രംഗങ്ങൾ അൻപറിവ് മാസ്റ്റേർസാണ് ഒരുക്കിയത്. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ഫിലോമിൻ രാജ്, എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News