'ക്ലോസ്‌ട്രോഫോബിയ ഉള്ളവർ സൂക്ഷിക്കുക, ചിത്രം നിങ്ങളെ അസ്വസ്ഥമാക്കും'; മുന്നറിയിപ്പുമായി 'മലയൻകുഞ്ഞ്' ടീം

പരിമിതമായതോ അടഞ്ഞതോ ആയ ഇടങ്ങളോടുള്ള തീവ്രമായ ഭയമാണ് ക്ലോസ്ട്രോഫോബിയ

Update: 2022-07-14 17:06 GMT
Editor : abs | By : Web Desk
Advertising

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയൻകുഞ്ഞ്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ തിരക്കഥ.  ഈ മാസം 22 ന് ചിത്രം തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരു മുന്നറിയിപ്പുമായാണ് എത്തിയിരിക്കുന്നത്.

ക്ലോസ്‌ട്രോഫോബിയ ഉള്ളവർ സൂക്ഷിക്കുക ,ചിത്രം അവരെ അസ്വസ്ഥമാക്കുമെന്നാണ് മുന്നറിയിപ്പ്. പരിമിതമായതോ അടഞ്ഞതോ ആയ ഇടങ്ങളോടുള്ള തീവ്രമായ ഭയമാണ് ക്ലോസ്ട്രോഫോബിയ. ഫഹദ് ഫാസിൽ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

' ഇതൊരു തിരിച്ചുവരവിന്റെ ചിത്രമാണ്. 30 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാനും , 30 അടി താഴ്ചയിൽ നിന്നും അനിക്കുട്ടനും. ക്ലോസ്ട്രോഫോബിയ ഉള്ളവർ സൂക്ഷിക്കുക, ഈ ചിത്രം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം' എന്നാണ് പോസ്റ്ററിനൊപ്പം കുറിച്ചിട്ടുള്ളത്. 

Full View

എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച മലയൻകുഞ്ഞിലെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 30 വർഷങ്ങൾക്ക് ശേഷമാണ് റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പതിനാറു വർഷങ്ങൾക്ക് ശേഷം ഫാസിൽ മലയൻകുഞ്ഞിലൂടെ നിർമ്മാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയുമുണ്ട്. മോഹൻലാൽ നായകനായ 'വിസ്മയത്തുമ്പത്താണ്' ഫാസിൽ അവസാനമായി നിർമ്മിച്ച ചിത്രം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News