മസ്കിൻ്റെ ജീവചരിത്രം വെള്ളിത്തിരയിലേക്ക്

ബ്ലാക്ക് സ്വാൻ, ദി റെസ്റ്റലർ, ദി വേൽ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഡാരൻ ആരോനോഫ്‌സ്‌കിയാണ് ചിത്രം ഒരുക്കുന്നത്

Update: 2023-11-10 15:35 GMT
Advertising

ഇലോൺ മസ്‌കിന്റെ ജീവചരിത്രം സിനിമയാകുന്നു. ബ്ലാക്ക് സ്വാൻ, ദി റെസ്റ്റലർ, ദി വേൽ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഡാരൻ ആരോനോഫ്‌സ്‌കിയാണ് ചിത്രം ഒരുക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച വാൾട്ടർ ഐസക്‌സന്റെ 'ഇലോൺ മസ്‌ക്' എന്ന അംഗീകൃത ജീവചരിത്രത്തെ അടസ്ഥാനമാക്കിയാണ്് സിനിമയൊരുക്കുന്നത്.

മസ്‌കിന്റെ വ്യക്തിജീവിതത്തിനപ്പുറം ഈ ജീവചരിത്രം സുസ്ഥിര ഊർജ്ജം, ബഹിരാകാശ പര്യവേക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിവിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. എ24 പ്രൊഡക്ഷൻ ഹൗസാണ് ചിത്രം നിർമിക്കുന്നത്. അരോനോഫ്‌സ്‌കിയുടെ ദി വേൽ എന്ന ചിത്രം എ24ആണ് നിർമിച്ചത്. ഇതുകൂടാതെ 1998ൽ പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ ആദ്യചിത്രമായ പൈ 25 വർഷത്തിന് ശേഷം എ24 റീ റിലീസ് ചെയ്തിരുന്നു.

ഐസക്സ്സൺന്റെ 'സ്റ്റീവ് ജോബ്‌സ'് എന്ന പുസ്തകത്തെ ആസ്പദമാക്കി 2015ൽ സ്റ്റീവ്‌ജോബ്‌സിന്റെ ജീവചരിത്രം സിനിമയാക്കിയിരുന്നു. മൈക്കൽ ഫാസ്‌ബെൻഡറാണ് സ്റ്റീവ് ജോബ്‌സായി ചിത്രത്തിലെത്തിയത്. ഡാനി ബോയിലാണ് ചിത്രം ഒരുക്കിയത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News