പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം 'കടുവ' ഒ.ടി.ടിയിൽ; റിലീസ് പ്രഖ്യാപിച്ചു

ആമസോൺ പ്രൈമിലൂടെയാകും ഒടിടി സ്ട്രീമിംഗ്

Update: 2022-07-29 13:35 GMT
Editor : afsal137 | By : Web Desk

തിയേറ്ററുകളിൽ വൻ വിജയമായി മാറിയ പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കടുവ ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്. ചിത്രം ഓഗസ്റ്റ് നാലിന് ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. ആമസോൺ പ്രൈമിലൂടെ ആകും ഒടിടി സ്ട്രീമിംഗ്.

കടുവ ആദ്യ നാല് ദിനങ്ങളിൽ മാത്രം 25 കോടിയാണ് നേടിയത്. നടൻ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷനായിരുന്നു ഇത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഇതിനിടയിൽ സിനിമയിൽ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനത്തിന് ഇടയാക്കുകയും പിന്നാലെ പൃഥ്വിരാജും ഷാജി കൈലാസും ക്ഷമ പറയുകയും ചെയ്തിരുന്നു. സിനിമയിലെ വ്യാപക വിമർശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

Advertising
Advertising

ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്ജ്', 'മാസ്റ്റേഴ്‌സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിർവഹിച്ചിരിക്കുന്നത്. ജനാർദ്ദനൻ, അർജുൻ അശോകൻ, രാഹുൽ മാധവ്, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു. വിവേക് ഒബ്‌റോയ് വില്ലനായിട്ടാണ് ചിത്രത്തിലെത്തിയത്. ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നേരത്തെ ജൂൺ 30ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ജൂലൈ ഏഴിലേക്ക് റിലീസ് മാറ്റുകയായിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News