'ഓർമ്മയുണ്ടാവണം ഇരുട്ടത്തണഞ്ഞ കുറേ ബൂട്ടുകളുടെ ശബ്ദം'; 'മേ ഹൂം മൂസ'യിലെ ലിറിക്കൽ സോംങ് പുറത്ത്

സജാദ് രചിച്ച് ശ്രീനാഥ് ശിവശങ്കരൻ ഈണമിട്ട 'സൗരങ്ക് മിൽക്കേ' എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്

Update: 2022-08-15 13:17 GMT
Editor : afsal137 | By : Web Desk
Advertising

ജിബു ജേക്കബ് - സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'മേ ഹൂം മൂസ'. ദക്ഷിണേന്ത്യയിലെ മികച്ച ഗായകന്മാരിൽ ഒരാളായ ശങ്കർ മഹാദേവൻ ആലപിച്ച ഗാനത്തോടെ മേ ഹൂം മൂസ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ആർമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ സിനിമയായ മേ ഹൂം മുസയുടെ ആദ്യ ഗാനം സ്വാതന്ത്ര്യ ദിനത്തിൽത്തന്നെ പുറത്തിറക്കിയതിനു വലിയ പ്രാധാന്യമുണ്ട്. ഇത് ഹിന്ദി ഗാനം കൂടിയാണെന്നത് ഈ ചിത്രത്തെ ഒരു ബഹുഭാഷാചിത്രമാക്കി മാറ്റാൻ കഴിയും.

സജാദ് രചിച്ച് ശ്രീനാഥ് ശിവശങ്കരൻ ഈണമിട്ട 'സൗരങ്ക് മിൽക്കേ' എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ''ഓരോ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും ഓർമ്മയുണ്ടാവണം ഇരുട്ടത്ത് അണഞ്ഞ കുറേ ബൂട്ടുകളുടെ ശബ്ദം''- ഗാനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി നടൻ സുരേഷ് ഗോപി പ്രേക്ഷകരിലേക്ക് മഹത്തരമായ സന്ദേശം കൂടി കൈമാറുന്നു. ജിബു ജേക്കബ്ബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലപ്പുറത്തുകാരൻ മൂസയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം ഇന്ത്യയുടെ സമകാലികതയുടെ പ്രതിഫലനം കൂടിയാണ്.

സുരേഷ് ഗോപിയുടെ മികച്ച പ്രകടനമാണ് മൂസയിലൂടെ പ്രകടമാകുന്നത്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ വാഗാ ബോർഡർ, കാർഗിൽ, പുഞ്ച്, ഗുൽമാർഗ്, എന്നിവിടങ്ങളിലും ഡൽഹി, ജയ്പ്പൂർ, പൊന്നാനി എന്നിവിടങ്ങളിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സൈജു ക്കുറുപ്പ് ,ഹരീഷ് കണാരൻ, ജോണി ആന്റണി. മേജർ രവി, മിഥുൻ രമേഷ്, ശരൺ, സ്രിന്ദ, അശ്വിനി, ജിഞ്ചനാ കണ്ണൻ സാഗർ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. രൂപേഷ് റെയ്‌നിന്റേതാണ് തിരക്കഥ. ശ്രീജിത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് -സൂരജ്.ഈ.എസ്. നിർമ്മാണ നിർവ്വഹണം - സജീവ് ചന്തിരൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ.സി.ജെ.റോയ്യും തോമസ് തിരുവല്ലയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. സെൻട്രൽ പിക്‌ചേർസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News