പൃഥ്വിരാജിനെ നായകനാക്കി മെമ്മറീസ് ടീം വീണ്ടും ഒന്നിക്കുന്നു

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനു വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്

Update: 2022-06-28 09:24 GMT
Editor : afsal137 | By : Web Desk
Advertising

പൃഥ്വിരാജിനെ നായകനാക്കി വീണ്ടും സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിത്തു ജോസഫ്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ധനസമാഹരണാർത്ഥം നിർമ്മിക്കുന്ന ചിത്രമായിരിക്കുമിത്. ജിത്തു ജോസഫാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനു വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചിയിൽ ചേർന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാർഷിക പൊതുയോഗത്തിലാണ് പുതിയ സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്.

സിനിമയുടെ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ രണ്ട് സിനിമകളാണ് പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് ചെയ്തിട്ടുള്ളത്. 2013 ൽ പുറത്തിറങ്ങിയ ജിത്തു ജോസഫിന്റെ മെമ്മറീസ് മികച്ച വിജയമായിരുന്നു. എന്നാൽ രണ്ടാമത്തെ ചിത്രം ഊഴത്തിന് അത്ര തന്നെ സ്വീകാര്യത ലഭിച്ചില്ല. അതേസമയം ജിത്തു ജോസഫ്-പൃഥ്വിരാജ് ചിത്രത്തിൽ സഹതാരങ്ങൾ ആരൊക്കയാണെന്നും സാങ്കേതിക പ്രവർത്തകർ ആരൊക്കെയാണെന്നോ പ്രഖ്യാപിച്ചിട്ടില്ല. മോഹൻലാൽ നായകനായ 12ത്ത് മാനാണ് ജിത്തുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡയറക്ട് റിലീസ് ആയിരുന്നു ഇത്.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ വാർഷിക പൊതുയോഗത്തിൽ സംഘടനയുടെ പ്രസിഡന്റായി രഞ്ജി പണിക്കരെയും ജനറൽ സെക്രട്ടറിയായി ജി എസ് വിജയനെയും ട്രഷറർ ആയി ബൈജുരാജ് ചേകവരെയും തെരഞ്ഞെടുത്തു. പരിപാടിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. ജിത്തു ജോസഫ് (വൈസ് പ്രസിഡന്റ്), സോഹൻ സീനുലാൽ (വൈസ് പ്രസിഡന്റ്), മാളു എസ് ലാൽ (ജോയിന്റ് സെക്രട്ടറി), ഷാജൂൺ കാര്യാൽ (ജോയിന്റ് സെക്രട്ടറി), നിർവാഹക സമിതി അംഗങ്ങൾ: സിബി മലയിൽ, സലാം ബാപ്പു, ഒ എസ് ഗിരീഷ്, വൈ എസ് ജയസൂര്യ, സിദ്ധാർത്ഥ ശിവ, സോഫിയ ജോസ്, ഷാജി അസീസ്, എം പത്മകുമാർ, ഷിബു ഗംഗാധരൻ, എബ്രിഡ് ഷൈൻ, സജിൻ ബാബു, അജയ് വാസുദേവ്, ജിബു ജേക്കബ്, ചാക്കോ കാഞ്ഞൂപ്പറമ്പൻ എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News