വാട്‌സ് യുവർ നെയിം?, ദുൽഖർ സൽമാൻ; മനോഹര കാഴ്ചകളുമായി ഉല്ലാസം ട്രെയിലർ പുറത്ത്

രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന സൂചന നൽകുന്നതാണ് സംഭാഷണങ്ങൾ

Update: 2022-06-05 10:19 GMT

നിർമാണ കാലയളവിൽ ഏറെ വിവാദങ്ങളുണ്ടായ ഷെയിൻ നിഗം നായകനാകുന്ന ചിത്രം 'ഉല്ലാസ'ത്തിന്റെ ട്രെയിലർ പുറത്ത്. സത്യം വീഡിയോസ് യൂട്യൂബ് ചാനലിലൂടെയും നടൻ മമ്മൂട്ടിയടക്കമുള്ളവരുടെ സമൂഹ മാധ്യമ പേജുകളിലൂടെയുമാണ് ട്രെയിലർ പുറത്തുവിട്ടത്. ജീവൻ ജോജോ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലർ അതിമനോഹര കാഴ്ചകളാൽ സമ്പന്നമാണ്. രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന സൂചന നൽകുന്നതാണ് സംഭാഷണങ്ങൾ. പ്രവീൺ ബാലകൃഷ്ണനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷാൻ റഹ്‌മാൻ സംഗീതസംവിധാനവും നിർവഹിച്ചു. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. നടൻ മോഹൻലാലാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നത്.

Advertising
Advertising

ഷെയിൻ നിഗത്തിന് നിർമാതാക്കൾ വിലക്ക് ഏർപ്പെടുത്തിയതോടെ അനിശ്ചിതത്വത്തിലായ സിനിമകളിലൊന്നായിരുന്നു ഉല്ലാസം. ചിത്രീകരണം പൂർത്തിയായി ഡബ്ബിങ് മാത്രം ബാക്കിയുള്ളപ്പോഴാണ് സിനിമ അനിശ്ചിതത്വത്തിലായത്. താരസംഘടനയായ അമ്മയും നിർമാതാക്കളും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് ഡബ്ബിങ് പൂർത്തിയായത്. പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കം കാരണമാണ് സിനിമയുടെ ഡബ്ബിങ് മുടങ്ങിക്കിടന്നിരുന്നത്. പിന്നീട് അമ്മയുടെ നിർദേശപ്രകാരം ഷെയിൻ ഡബ്ബിങ് പൂർത്തിയാക്കുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ് ഷെയിൻ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കിയത്.

സിനിമയുടെ നിർമാതാവ് ഷെയിനെതിരെ പരാതിയുമായി പ്രൊഡ്രൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചിരുന്നു. ഉല്ലാസം സിനിമയുടെ കരാർ ഒപ്പിടുന്ന സമയത്ത് 30 ലക്ഷമാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ഇത് 45 ലക്ഷം രൂപയായി ഷെയിൻ നിഗം കൂട്ടി ചോദിച്ചതായും നിർമാതാവ് പരാതിയിൽ പറഞ്ഞിരുന്നു.


Full View


Trailer of movie 'Ullasam' starring Shane Nigam released

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News