മുഹമ്മദ് അലി മുതല്‍ മൈക്ക് ടൈസണ്‍ വരെ; സാര്‍പ്പട്ട പരമ്പരയിലെ യഥാര്‍ഥ കഥാപാത്രങ്ങള്‍ ഇവരാണ്

ആര്യ അവതരിപ്പിച്ച കപിലന്‍ മുതല്‍ പ്രധാന ബോക്സിങ് താരങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഓരോ താരങ്ങളും യഥാര്‍ഥ ബോക്സിങ് താരങ്ങളില്‍ നിന്നും റഫറന്‍സ് എടുത്തുകൊണ്ടാണ് പാ. രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്

Update: 2021-07-25 13:21 GMT
Editor : Roshin | By : Web Desk
Advertising

പാ. രഞ്ജിത്ത് സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ സാര്‍പ്പട്ട പരമ്പരൈയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും സിനിമപ്രേമികള്‍ ആഘോഷിക്കുകയാണ്. നടന്‍ ആര്യയുടെ തിരിച്ചുവരവ് കൂടിയാണ് സാര്‍പ്പട്ട പരമ്പരൈ എന്ന ബോക്സിങ്ങിനെ കേന്ദ്രീകരിച്ചുള്ള സ്പോര്‍ട്ട് ഡ്രാമ. ആര്യ അവതരിപ്പിച്ച കപിലന്‍ മുതല്‍ പ്രധാന ബോക്സിങ് താരങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഓരോ താരങ്ങളും യഥാര്‍ഥ ബോക്സിങ് താരങ്ങളില്‍ നിന്നും റഫറന്‍സ് എടുത്തുകൊണ്ടാണ് പാ. രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്.

ആര്യ അവതരിപ്പിച്ച കപിലന്‍ എന്ന കഥാപാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ്. ചിത്രത്തില്‍ ബോക്സിങ് ചെയ്യുമ്പോള്‍ ആര്യ നടത്തുന്ന പല മൂവ്മെന്‍റുകളും ശ്രദ്ധിച്ചാല്‍ പലതിലും ഒരു മുഹമ്മദ് അലി ഇന്‍ഫ്ലുവന്‍സ് കാണാം.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് വേമ്പുലി. ജോണ്‍ കൊക്കനാണ് വേമ്പുലിയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ളത് ലോക പ്രശസ്ത ബോക്സര്‍ മൈക്ക് ടൈസണില്‍ നിന്നാണ്.

ആര്യ കഴിഞ്ഞാല്‍ ചിത്രത്തിലെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട കഥാപാത്രമാണ് ഷബീര്‍ കല്ലറക്കല്‍ അവതരിപ്പിച്ച ഡാന്‍സിങ് റോസ്. ഡാന്‍സിങ് റോസിന്‍റെ കഥാപാത്രം പ്രിന്‍സ് നസീം എന്നറിയപ്പെടുന്ന നസീം ഹമീദില്‍ നിന്നുമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ രാമന്‍റെ കഥാപാത്രം ജോര്‍ജ് ഫോര്‍മാനില്‍ നിന്നും പിറവി കൊണ്ടു. ഒടിടിയില്‍ റിലീസ് ചെയ്ത സാര്‍പ്പട്ട പരമ്പരൈ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News