ഒടുവിൽ ഭിന്നശേഷിക്കാരനായ ആരാധകനെ കാണാൻ നാഗാർജുന എത്തി, ചേർത്തുപിടിച്ച് മാപ്പ്

സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളിയിട്ട ആരാധകനെ ശ്രദ്ധിക്കാതെ പോകുന്ന നാഗാർജുനയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു

Update: 2024-06-26 13:20 GMT
Editor : banuisahak | By : banuisahak
Advertising

അംഗരക്ഷകർ തള്ളിയിട്ട ഭിന്നശേഷിക്കാരനായ ആരാധകനെ കാണാൻ ഒടുവിൽ തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുന നേരിട്ടെത്തി. തന്റെ തെറ്റല്ലെന്ന് പറഞ്ഞ് ചേർത്തുപിടിച്ച് ഒരിക്കൽക്കൂടി ക്ഷമാപണം നടത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്, ഒപ്പം വിമർശനങ്ങളും. 

സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളിയിട്ട സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത് കൊണ്ട് മാത്രമാണ് നാഗാർജുന അദ്ദേഹത്തെ കാണാനെത്തിയതെന്നാണ് പ്രധാന ആക്ഷേപം. സംഭവ സമയത്ത് ക്ഷമാപണം നടത്താത്തതിനെ വിമർശിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്. 

കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ നാഗാർജ്ജുനയെ കാണാനായി ഓടിയെത്തിയ ആരാധകനെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളിമാറ്റിയിരുന്നു. നാഗാർജുന വിമാനത്താവളത്തിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. തമിഴ് നടൻ ധനുഷും ഈ സമയം നാഗാർജുനക്കൊപ്പം ഉണ്ടായിരുന്നു. പെട്ടെന്ന് കഫേ ജീവനക്കാരനായ ഭിന്നശേഷിക്കാരനായ യുവാവ് നാഗർജുനയെ കാണാൻ എത്തിയത്. 

എന്നാൽ, അടുത്തെത്തും മുൻപ് തന്നെ നാഗാർജുനയുടെ അംഗരക്ഷകൻ ഇയാളെ തള്ളിമാറ്റുകയായിരുന്നു. യുവാവ് മറിഞ്ഞുവീഴുന്നതും സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങളിൽ കാണാം. ഇതൊന്നും ശ്രദ്ധിക്കാതെ നാഗാർജുന നടന്നുപോയ നാഗാർജുന പിന്നീട് മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു. ‘"ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. അദ്ദേഹത്തോട് മാപ്പുചോദിക്കുന്നു. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ മുൻകരുതലുകളെടുക്കും" എന്ന് നാഗാർജുന തന്റെ എക്സ് പേജിൽ കുറിച്ചു. 

സംഭവത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. മനുഷ്യനെന്ന പരിഗണന പോലും അദ്ദേഹത്തിന് കൊടുത്തില്ലെന്നതടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് നാഗാർജുന ക്ഷമാപണം നടത്തി രംഗത്തെത്തിയത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - banuisahak

contributor

Similar News