കാലാവസ്ഥ പ്രതികൂലം; പദ്മിനിയുടെ റിലീസ് മാറ്റി

വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്യേണ്ടിയിരുന്നത്

Update: 2023-07-06 08:19 GMT

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പദ്മിനി എന്ന സിനിമയുടെ റിലീസ് മാറ്റിവച്ചു. കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥ കാരണം ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ വേളയിൽ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ജൂലൈ ഏഴ് വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്യേണ്ടിയിരുന്നത്. പുതിയ തിയ്യതി പിന്നീട് തീരുമാനിക്കും.

സെന്ന ഹെഗ്ഡെയാണ് പദ്മിനി സംവിധാനം ചെയ്തത്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരും അഭിലാഷ് ജോർജും ചേർന്നാണ് നിര്‍മാണം.

Advertising
Advertising

ദീപു പ്രദീപാണ് പദ്മിനിയുടെയും രചന നിർവഹിച്ചത്. ഛായാഗ്രഹണം - ശ്രീരാജ് രവീന്ദ്രൻ, സംഗീതം - ജേയ്ക്‌സ് ബിജോയ്, എഡിറ്റർ - മനു ആന്റണി, പ്രൊഡക്ഷൻ കണ്‍ട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം - അർഷാദ് നക്കോത്, വസ്ത്രാലങ്കാരം - ഗായത്രി കിഷോർ, മേക്കപ്പ് - രഞ്ജിത് മണലിപറമ്പിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനീത് പുല്ലൂടൻ, സ്റ്റിൽസ് - ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - വിഷ്ണു ദേവ് & ശങ്കർ ലോഹിതാക്ഷൻ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News