ഷാജി കൈലാസ്-മോഹൻ ലാൽ ചിത്രത്തിന് തുടക്കം; ആരംഭിച്ചത് ആശിർവാദ് സിനിമാസിന്റെ മുപ്പതാം ചിത്രം

2009 ൽ പുറത്തിറങ്ങിയ റെഡ്‌ ചില്ലീസാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.

Update: 2021-09-27 13:01 GMT
Editor : Midhun P | By : Web Desk

12 വർഷങ്ങൾക്കു ശേഷം മോഹൻ ലാലും ഷാജി കൈലാസും ഒന്നിക്കുന്ന സിനിമയുടെ പൂജ ചടങ്ങുകൾ നടന്നു. ആശിർവാദ് സിനിമാസാണ് ചിത്രം നിർമിക്കുന്നത്. ഷാജി കൈലാസിന്റെയും ആശിർവാദ് സിനിമാസിന്റെയും ഫേയ്‌സ് ബുക്ക് പേജിലൂടെ പൂജാ ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ റെഡ്‌ ചില്ലീസാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.

രാജേഷ് ജയറാം തിരക്കഥ രചിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. 24 വർഷങ്ങൾക്കു മുമ്പാണ് ഷാജി കൈലാസും മോഹൻ ലാലും ആറാം തമ്പുരാനിലൂടെ ഒന്നിക്കുന്നത്. ചിത്രത്തിന്റെ മികച്ച വിജയത്തിനു ശേഷം നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബ കല്ല്യാണി തുടങ്ങിയ ചിത്രങ്ങളും ഷാജി കൈലാസ് മോഹൻ ലാൽ കൂട്ടുകെട്ടിൽ പിറന്ന മറ്റു ചിത്രങ്ങളാണ്.ഇരുവരും ഒന്നിക്കുന്ന സന്തോഷ വാർത്ത മോഹൻ ലാൽ തന്നെ ഫേയ്‌സ് ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

Advertising
Advertising


Full View

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News