സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' വരുന്നു; റിലീസ് ആഗസ്റ്റ് 9ന്

ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

Update: 2024-07-15 13:29 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: അന്തരിച്ച സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന 'പൊറാട്ട് നാടകം' എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. സൈജു കുറുപ്പ് ആണു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സംവിധായകൻ സിദ്ദിഖിൻ്റെ മേല്‍നോട്ടത്തില്‍ പൂർത്തിയായ ചിത്രം അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9നാണ് തിയറ്ററുകളിലെത്തുന്നത്.

ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഖദ, നിർമൽ പാലാഴി, രാജേഷ് അഴീക്കോട്, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വിവിധ വേഷങ്ങളില്‍ എത്തുന്നുണ്ട്.


എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ', 'ഈശോ' എന്നീ ചിത്രങ്ങളുടെയും എഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവി'ന്‍റെയും രചയിതാവായ സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് സംഗീതം. ഗായത്രി വിജയന്‍ സഹനിര്‍മാതാവും നാസർ വേങ്ങര എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്‌.

ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്. ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ. നിർമാണ നിർവഹണം: ഷിഹാബ് വെണ്ണല. കലാസംവിധാനം: സുജിത് രാഘവ്. മേക്കപ്പ്: ലിബിൻ മോഹനൻ. വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി. സംഘട്ടനം: മാഫിയ ശശി. ഗാനരചന: ബി. ഹരിനാരായണൻ, ഫൗസിയ അബൂബക്കർ. ശബ്ദസന്നിവേശം: രാജേഷ് പി.എം. കളറിസ്റ്റ്: അർജുൻ മേനോൻ. നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആൻ്റണി കുട്ടമ്പുഴ. ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി. പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം. വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണൻ. സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാ മി ജോ, ഫൈനൽ മിക്സ്: ജിജു. ടി. ബ്രൂസ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

Summary: 'Porattunadakam' movie, presented by the late director Siddique, to be released on August 9

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News