രണ്ടു മാസത്തെ ജയില്‍വാസത്തിന് ശേഷം രാജ് കുന്ദ്ര പുറത്തിറങ്ങി

രാവിലെ 11.30 ഓടെയായിരുന്നു ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും കുന്ദ്ര പുറത്തിറങ്ങിയത്

Update: 2021-09-21 07:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

രണ്ടു മാസത്തെ ജയില്‍വാസത്തിന് ശേഷം നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി. രാവിലെ 11.30 ഓടെയായിരുന്നു ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും കുന്ദ്ര പുറത്തിറങ്ങിയത്. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്രക്ക് കഴിഞ്ഞ ദിവസം മുംബൈ കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും ജാമ്യം ലഭിച്ചിരുന്നു.

നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ ജൂലൈയില്‍ കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരിയില്‍ മുംബൈയിലെ മധ് പ്രദേശത്തെ ബംഗ്ലാവില്‍ നടത്തിയ റെയ്ഡിലാണ് സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. ബംഗ്ലാവില്‍ അശ്ലീല ചിത്രങ്ങള്‍ ചിത്രീകരിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ് കുന്ദ്രയുടെ കൂട്ടാളിയായ ഉമേഷ് കാമത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടാണ് അന്വേഷണം കുന്ദ്രയിലേക്ക് നീണ്ടത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ് കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News