'കുട്ടിക്കാലം മുതൽ ഞാന്‍ താങ്കളുടെ ആരാധിക, കണ്ടുമുട്ടിയത് സ്വപ്നസമാനമായ അനുഭവം'- സൂപ്പര്‍ താരത്തോട് സായ് പല്ലവി

'ഇത്തരമൊരു നിമിഷം ഞാൻ സങ്കൽപ്പിച്ചിട്ടു കൂടിയില്ല, ഇത് സാധ്യമാവുമെന്നും കരുതിയിരുന്നില്ല'

Update: 2021-10-01 03:59 GMT
Editor : Nisri MK | By : Web Desk

തെന്നിന്ത്യന്‍ സിനിമയില്‍ ഒട്ടേറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. നാഗചൈതന്യ നായകനായി എത്തിയ ലവ് സ്റ്റോറി എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ പ്രീ റിലീസ് വേദിയിൽ ആമിർ ഖാനെ കണ്ടുമുട്ടിയ സന്തോഷം സായ് പല്ലവി പങ്കുവയ്ക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കുട്ടിക്കാലം മുതൽ ആമിർ ഖാന്‍റെ ആരാധിക ആണെന്നും കണ്ടുമുട്ടിയത്  സ്വപ്നസമാനമായ അനുഭവമാണെന്നുമാണ് നടി പറയുന്നത്.

'ആമിർ സാർ, സ്വപ്നം സത്യമായ നിമിഷമാണ് ഇതെന്ന് എനിക്ക് പറയാനാവില്ല. കാരണം ഇത്തരമൊരു നിമിഷം ഞാൻ സങ്കൽപ്പിച്ചിട്ടു കൂടിയില്ല, ഇത് സാധ്യമാവുമെന്നും കരുതിയിരുന്നില്ല. താങ്കൾ ലോകത്തിന്‍റെ മറ്റൊരു കോണിലാണെന്ന് ഞാൻ സങ്കൽപ്പിച്ചു. ഇപ്പോൾ, താങ്കളുടെ അടുത്ത് രണ്ടടി അകലത്തിൽ ഞാൻ നില്‍ക്കുന്നു. ഇതൊരു സ്വപ്നസമാനമായ അനുഭവമാണ്.' ആമിർ ഖാനോട് സായ് പല്ലവി പറഞ്ഞു.

Advertising
Advertising

Full View

നര്‍ത്തകരായാണ് നാഗചൈതന്യയും സായ് പല്ലവിയും ചിത്രത്തില്‍ വേഷമിടുന്നത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്‍റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News