'കണക്ക് കൂട്ടിയത് തെറ്റി': 'മന്നത്തിൽ' ഷാറൂഖിന് ഒമ്പത് കോടി തിരികെ നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ
കണക്കിലെ പിഴവിനെത്തുടർന്നാണ് ഷാറൂഖിനും കുടുംബത്തിനും മഹാരാഷ്ട്ര സർക്കാര്‍, 9 കോടി രൂപ റീഫണ്ട് ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത.
![കണക്ക് കൂട്ടിയത് തെറ്റി: മന്നത്തിൽ ഷാറൂഖിന് ഒമ്പത് കോടി തിരികെ നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ കണക്ക് കൂട്ടിയത് തെറ്റി: മന്നത്തിൽ ഷാറൂഖിന് ഒമ്പത് കോടി തിരികെ നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ](https://www.mediaoneonline.com/h-upload/2025/01/26/1500x900_1459890-srk.webp)
![AddThis Website Tools](https://cache.addthiscdn.com/icons/v3/thumbs/32x32/addthis.png)
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ വസതിയായ 'മന്നത്തിന്‍റെ' ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അധികമായി നൽകിയ ഒമ്പത് കോടി രൂപ മഹാരാഷ്ട്ര സർക്കാർ തിരികെ നൽകും.
കണക്കിലെ പിഴവിനെത്തുടർന്നാണ് ഷാറൂഖിനും കുടുംബത്തിനും മഹാരാഷ്ട്ര സർക്കാര്‍, 9 കോടി രൂപ റീഫണ്ട് ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത.
ഗ്രേഡ് III പൈതൃക കെട്ടിടമായി തരംതിരിക്കപ്പെട്ട മന്നത്ത്, 2001ൽ ബായ് ഖോർഷെദ് ഭാനു സഞ്ജന ട്രസ്റ്റിൽ നിന്ന് 99 വർഷത്തെ പാട്ടത്തിനാണ് ഖാൻ ഏറ്റെടുക്കുന്നത്. എന്നാല്‍ 2019ല്‍, മന്നത്തിനെ പാട്ടത്തിനെടുത്ത വസ്തുവിൽ നിന്ന് (ക്ലാസ് 2) പൂര്‍ണ ഉടമസ്ഥാവകാശത്തിലേക്ക് (ക്ലാസ് 1) മാറ്റി. ഇതിനായി വന്‍തുകയും നല്‍കി.
എന്നാല്‍ തുക കണക്കാക്കിയതില്‍ തെറ്റ് പറ്റിയെന്നും സര്‍ക്കാറിന് നല്‍കേണ്ടതില്‍ കൂടുതല്‍ തുക ഇരുവരും കൈമാറിയതായും പിന്നീട് കണ്ടെത്തി.
അധികം അടച്ച പണം തിരികെ ലഭിക്കാനായി ഷാറൂഖ് ഖാന്‍, അപേക്ഷ നല്‍കി. ഇത് പരിഗണിച്ചാണ് അധികം വാങ്ങിയ ഒമ്പത് കോടി രൂപ ഷാറൂഖിന് തിരികെ നല്‍കുന്നത്. അതേസമയം ഏകദേശം 25 കോടി രൂപയ്ക്ക് മുകളിലാണ് ഷാറൂഖ് ഖാന്‍, പ്രീമിയം അടച്ചതായി വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.
വർഷങ്ങളായി കുടുംബത്തോടൊപ്പം മന്നത്തിലാണ് ഷാറൂഖ് ഖാൻ താമസിക്കുന്നത്. 200 കോടി വിലമതിക്കുന്ന മന്നത്ത് ഏകദേശം 27,000 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്. നരിമാൻ ദുബാഷിന്റെ കൈയിൽ നിന്നാണ് ഈ ഭവനം എസ്. ആർ.കെ വാങ്ങുന്നത്. വില്ല വിയന്ന എന്നായിരുന്നു ആദ്യ പേര്. ആറ് നിലകളുള്ള ഈ ആഡംബര ഭവനത്തിൽ ജിം, നീന്തൽകുളം, ലൈബ്രറി, സ്വകാര്യ സിനിമ തിയറ്റർ എന്നിവയുണ്ട്.
ഇതിനിടെ മന്നത്തിന് ഇനിയും നിലകള്‍ പണിയാന്‍ ഷാറൂഖ് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ സജീവമായിരുന്നു.