ഭർത്താവിനും മക്കൾക്കും കോവിഡ് പോസിറ്റീവ്; ശിൽപ്പയ്ക്ക് നെഗറ്റീവ്

"നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക"

Update: 2021-05-07 10:48 GMT
Editor : abs | By : Web Desk

ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഭർത്താവ് രാജ് കുന്ദ്ര, മക്കളായ വിയാൻ, സമീഷ, ഭർതൃമാതാപിതാക്കൾ എന്നിവർക്കാണ് അസുഖം സ്ഥിരീകരിച്ചത്. ശിൽപ്പയ്ക്ക് നെഗറ്റീവാണ്. രണ്ടു വീട്ടു ജോലിക്കാർക്കും അസുഖം ബാധിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ പത്ത് ദിവസമായി കുടുംബം ബുദ്ധിമുട്ടിലാണ് എന്ന് ശിൽപ്പ കുറിപ്പിൽ പറയുന്നു. ഭർത്താവിന്റെ മാതാപിതാക്കൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. അതിനുശേഷമാണ് ഇളയമകൾ സമീഷയ്ക്കും വിയാനും രോഗബാധിതരാവുന്നത്. തുടർന്ന് രാജിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഡോക്ടർമാരുടെ നിർദേശ പ്രകാരം അവരെല്ലാം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്.

വീട്ടുജോലിക്കാരും ചികിത്സയിലാണ്. ദൈവാനുഗ്രഹം കൊണ്ട് എല്ലാവരും രോഗമുക്തിയുടെ പാതയിലാണ്. പ്രതിസന്ധി സമയത്ത് പിന്തുണ നൽകിയ ബിഎംസിക്കും അധികൃതർക്കും നന്ദി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക. നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക- നടി കുറിച്ചു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News