സിനിമ പൂര്‍ത്തിയാക്കാന്‍ ഇനിയും സഹായം വേണം; വീണ്ടും അഭ്യര്‍ത്ഥനയുമായി അലി അക്ബര്‍

സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മയ്ക്ക് ഒരു കോടിക്കു മുകളില്‍ ആദ്യഘട്ടത്തില്‍ സഹായം ലഭിച്ചിരുന്നു

Update: 2021-10-11 05:04 GMT
Editor : Nisri MK | By : Web Desk
Advertising

1921ലെ മലബാര്‍ കലാപം പശ്ചാത്തലമാക്കി ഒരുക്കുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിനായി വീണ്ടും സഹായം അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ അലി അക്ബര്‍. ഇനിയും മുമ്പോട്ട് പോവാനുണ്ടെന്നും അതിനുള്ള സഹായം വേണമെന്നും തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. 

"തിരക്കിലാണ്... തീർക്കണ്ടേ നമ്മുടെ സിനിമ.. ആർക്കും മറുപടി അയക്കാൻ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അർദ്ധ രാത്രിവരെ തുടരും.. ഇനിയും അല്പം മുൻപോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം...സഹായം അഭ്യർത്ഥിക്കുന്നതിൽ വിഷമമുണ്ട്..കൂടെ നിൽക്കണം...നന്മയുണ്ടാകട്ടെ.." - അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

Full View

നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് സിനിമയുടെ ചിത്രീകരണം.ജോയ് മാത്യൂവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രമൊരുക്കുന്നത്. ഇതിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി കഴിഞ്ഞു. സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യഘട്ടത്തില്‍ നിര്‍മാണത്തിനായി ലഭിച്ചത്. 

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അലി അക്ബറും തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ് ചിത്രമൊരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'വാരിയംകുന്നന്‍' സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയെങ്കിലും '1921 പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയുമായി മുന്നോട്ടുപോവുകയാണ് സംവിധായകന്‍ അലി അക്ബര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News