പൃഥ്വിക്കൊപ്പമുള്ള പഴയ പ്രണയചിത്രം പങ്കുവച്ച് സുപ്രിയ; വര്‍ഷം ഓര്‍ത്തെടുത്ത് ഞെട്ടിച്ച് ആരാധകന്‍

വിവാഹത്തിന് മുന്‍പേ തന്നെ പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങില്‍ താന്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ ചിത്രം പങ്കുവച്ചത്

Update: 2022-08-24 02:56 GMT
Editor : Jaisy Thomas | By : Web Desk

നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു നടന്‍ പൃഥ്വിരാജ് സുകുമാരനും മാധ്യമപ്രവര്‍ത്തകയായ സുപ്രിയ മേനോനും വിവാഹിതരാകുന്നത്. സുപ്രിയ ഒരു അഭിമുഖത്തിന് വേണ്ടിയായിരുന്നു ആദ്യമായി പൃഥ്വിയെ വിളിക്കുന്നത്. പിന്നീട് ആ സൗഹൃദം പ്രണയത്തിന് വഴിമാറുകയായിരുന്നു. 2011ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ താരത്തിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ

വിവാഹത്തിന് മുന്‍പേ തന്നെ പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങില്‍ താന്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. പോക്കിരി രാജയുടെ ഷൂട്ടിംഗ് വേളയില്‍ പൃഥ്വിരാജ് കാര്‍ സ്വന്തമാക്കിയിരുന്നു. ഔദ്യോഗിക ചിത്രങ്ങളില്‍ സുപ്രിയ ഉണ്ടായിരുന്നില്ല. എന്നാല്‍ തന്‍റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്.

Advertising
Advertising

കൃത്യമായ വര്‍ഷം അറിയില്ലെന്നു പറഞ്ഞാണ് സുപ്രിയ പോസ്റ്റ് പങ്കുവച്ചത്. എന്നാല്‍ വര്‍ഷം 2010 ആണെന്നും പൃഥ്വിയുടെ തേവരയിലെ ഫ്ലാറ്റിലേക്ക് ലൈറ്റ് വാങ്ങാന്‍ പനമ്പള്ളി നഗറിലെ കടയില്‍ ഇരുവരും ഒന്നിച്ചെത്തിയത് താന്‍ ഓര്‍ക്കുന്നുണ്ടെന്നും ഒരു ആരാധകന്‍ കമന്‍റിട്ടു. ഇതിന് താഴെ മറുപടിയുമായി സുപ്രിയയും രംഗത്തെത്തി. താങ്കള്‍ക്ക് നല്ല ഓര്‍മശക്തിയാണല്ലോ എന്നാണ് സുപ്രിയ പറഞ്ഞത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News