18 വർഷത്തിന് ശേഷം സംവിധായകൻ ബാലയും സൂര്യയും ഒന്നിക്കുന്നു; ചിത്രത്തിൽ മമിത ബൈജുവും

സംവിധായകൻ ബാലക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് പുതിയ ചിത്രത്തിന്‍റെ വിശേഷം സൂര്യ ട്വിറ്ററിലൂടെ അറിയിച്ചത്

Update: 2022-03-29 04:40 GMT
Editor : Jaisy Thomas | By : Web Desk

നീണ്ട 18 വര്‍ഷങ്ങള്‍ക്കു ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ബാലയും നടന്‍ സൂര്യയും ഒന്നിക്കുന്നു. പേരിടാത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് കന്യാകുമാരിയില്‍ ആരംഭിച്ചിട്ടുണ്ട്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി മലയാളിതാരം മമിത ബൈജുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സംവിധായകൻ ബാലക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് പുതിയ ചിത്രത്തിന്‍റെ വിശേഷം സൂര്യ ട്വിറ്ററിലൂടെ അറിയിച്ചത്. ''എന്‍റെ മെന്‍റര്‍ ആയ സംവിധായകൻ ബാല അണ്ണ എനിക്ക് ആക്ഷൻ പറയാനായി കാത്തിരിക്കുകയായിരുന്നു. 18 വർഷങ്ങൾക്ക് ശേഷം, ഇന്ന് ഈ നിമിഷം ആ സന്തോഷമുണ്ടായി, ഈ നിമിഷം നിങ്ങളുടെ എല്ലാവരുടെയും ആശംസകൾ ഞങ്ങൾക്ക് ഉണ്ടാകണം'' സൂര്യ 41 എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ് പങ്കുവെച്ചത്.

Advertising
Advertising

ബോളിവുഡ് താരം കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. മറ്റു അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജി.വി പ്രകാശാണ് ചിത്രത്തിന്‍റെ സംഗീതം. ബാലസുബ്രഹ്മണ്യമാണ് ക്യമറ. സതീഷ് സൂര്യയാണ് എഡിറ്റർ. വി മായപാണ്ടിയാണ് കലാ സംവിധാനം. സൂര്യയുടെ 41 ആമത് ചിത്രം കൂടി ആയിരിക്കും ബാലയ്ക്കൊപ്പം ഒരുങ്ങുന്നത്. നന്ദ,പിതാമകൻ എന്നീ സിനിമകൾക്ക് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മമിതയുടെ ആദ്യ തമിഴ് ചിത്രമാണ് സൂര്യക്കൊപ്പമുള്ളത്. ഓപ്പറേഷന്‍ ജാവ, ഖോ ഖോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മമിതയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ശരണ്യയാണ്. ചിത്രത്തിലെ സോന എന്ന കഥാപാത്രം മികച്ച അഭിപ്രായം നേടിയിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News