ആഹാ നാളെ തിയേറ്ററുകളിലേക്ക്; ചിത്രത്തിലെ റാപ്പ് സോങ് പുറത്തിറങ്ങി

നീലൂര്‍ എന്ന ഗ്രാമത്തിന്‍റെയും ആ ഗ്രാമത്തിലെ ആഹാ എന്ന വടംവലി ടീമിന്‍റെയും കഥയാണ് ചിത്രം പറയുന്നത്.

Update: 2021-11-18 08:47 GMT
By : Web Desk
Advertising

കേരളത്തില്‍ വലിയ പ്രചാരമുള്ള വടംവലിയെന്ന കായികമത്സരത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ആഹാ നാളെ തിയേറ്ററുകളിലേക്ക്. രണ്ടുകാലഘട്ടങ്ങളിലായി കഥ പറയുന്ന ചിത്രത്തില്‍ വടംവലിയുടെ ആവേശവും ആകാംക്ഷയും ആവോളമുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ചിത്രത്തിലെ മൂന്നാമത്തെ പാട്ട് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ഇതൊരു റാപ്പ് സോങ്ങാണ്. വടംവലിക്കൂട്ടം എന്ന് തുടങ്ങുന്ന ഈ പാട്ടിന്‍റെ രചന ജുബിത് നമ്രദത്താണ്. സയനോര ഫിലിപ്പാണ് സംഗീത സംവിധാനം. പാടിയതും സയനോരയാണ്. അഭിജിത്ത് ഗോപിനാഥാണ് റാപ്പ് ഒരുക്കിയിരിക്കുന്നത്.

Full View

മറ്റ് രണ്ട് പാട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വിജയ യേശുദാസും, സയനോരയും, നടന്‍ അര്‍ജുന്‍ അശോകനും ആണ് ആ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഇന്ദ്രജിത്ത് സുകുമാരനാണ് നായകവേഷത്തില്‍. ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം. ശാന്തി ബാലചന്ദ്രനാണ് നായിക. മനോജ് കെ ജയന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാ സാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ടോബിത് ചിറയത്താണ്. നീലൂര്‍ എന്ന ഗ്രാമത്തിന്‍റെയും ആ ഗ്രാമത്തിലെ ആഹാ എന്ന വടംവലി ടീമിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. മത്സരിച്ച 73 മത്സരങ്ങളില്‍ 72 ലും ജയിച്ച ചരിത്രമുള്ള ആഹാ എന്ന വടംവലി ക്ലബ്ബിന്‍റെ യഥാര്‍ത്ഥ ചരിത്രമാണ് സിനിമയുടെ പ്രമേയം.

Full View

Full View
Tags:    

By - Web Desk

contributor

Similar News