ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായവുമായി വിജയ്‌

ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ക്ഷണിച്ചാണ് പ്രളയ സഹായം കൈമാറിയതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Update: 2024-12-03 17:09 GMT
Editor : rishad | By : Web Desk
Advertising

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷനും നടനുമായ വിജയ്.

പ്രളയബാധിതരായ 300 കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ക്ഷണിച്ചാണ് പ്രളയ സഹായം കൈമാറിയതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേസമയം, തിരുവണ്ണാമലയിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട ഒരു കുടുംബത്തിലെ ഏഴു പേർക്ക് വിജയ് സാമൂഹ്യ മാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ ദുരന്ത നിവാരണ സംഘങ്ങളെ വിജയ് അഭിനന്ദിക്കുകയും ചെയ്തു. ഭാവിയിൽ ഇത്തരം ദുരന്തങ്ങളിൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും വിജയ് പറഞ്ഞു. 

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് ചെന്നൈയിലും പരിസര പ്രദേശത്തും കനത്ത മഴയാണ് പെയ്തത്. മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. വില്ലുപുരം, കടലൂർ, തിരുവണ്ണാമലൈ, കൃഷ്ണഗിരി ജില്ലകളുടെ താഴ്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News