'എല്ലാവർക്കും തൊഴില്‍ കരാർ'; സിനിമാ പെരുമാറ്റച്ചട്ടത്തിൽ പുതിയ നിർദേശങ്ങളുമായി ഡബ്ല്യുസിസി

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം എല്ലാ കരാറിലും ഉൾപ്പെടുത്തണം

Update: 2024-09-09 14:09 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: സിനിമയിലെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടു പുതിയ നിർദേശങ്ങളുമായി വിമിൻ ഇൻ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). അഭിനേതാക്കളടക്കം എല്ലാവർക്കും തൊഴിൽ കരാർ ഉറപ്പാക്കണം. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം എല്ലാ കരാറിലും ഉൾപ്പെടുത്തണം. കരാർ ലംഘനങ്ങൾ പരാതിപ്പെടാനുളള അവകാശം വേണമെന്നും ഡബ്ല്യുസിസി നിർദേശിച്ചു.

സോഷ്യൽ മീഡിയയിലൂടെയാണു സംഘടന നിർദേശങ്ങൾ പുറത്തുവിട്ടത്. പ്രതിഫലവും നിബന്ധനകളും കാലാവധിയും ക്രെഡിറ്റുകളും കരാറിൽ വ്യക്തമാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാർ രൂപരേഖകൾ ഉണ്ടാകണം. കരാർ ലംഘനം റിപ്പോർട്ട് ചെയ്യാനുള്ള അവകാശം വേണം. താത്ക്കാലിക ജീവനക്കാർക്കും കരാറുകൾ വേണം. സിനിമയുടെ പേരും തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ, ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടും കമ്മിറ്റി നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ലൈംഗികാതിക്രമത്തിനെതിരായ 2013ലെ പോഷ് നിയമം നടപ്പാക്കണമെന്നും ലിംഗവിവേചനവും പക്ഷപാത ഇടപെടലുകളും ലൈംഗികാതിക്രമങ്ങളും തടയണമെന്നും ആവശ്യമുണ്ട്. ലഹരി പദാർഥങ്ങൾക്ക് അടിപ്പെട്ട് തൊഴിലിൽ ഏർപ്പെടരുത്. ഏജന്റുമാർ അനധികൃത കമ്മിഷൻ കൈപ്പറ്റാൻ പാടില്ല. തൊഴിലിടത്ത് ഭീഷണിയും തെറിവാക്കുകളും ബലപ്രയോഗവും അക്രമവും അപ്രഖ്യാപിത വിലക്കുകളുമെല്ലാം തടയണമെന്നും ഇക്കാര്യങ്ങളിലെല്ലാം പരാതിപ്പെടാൻ ഔദ്യോഗിക പരിഹാര സമിതി വേണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു.

Summary: WCC asks to ensure employment contracts for all workers in the film industry including actors

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News