ബോചെയുടെ അടി കിട്ടിയപ്പോള്‍ ഡാന്‍സ് നിര്‍ത്തിയ പുഷ്പരാജ്; വൈറലായി ട്രോള്‍ വീഡിയോ

ഓസീസ് ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറടക്കമുള്ള താരങ്ങള്‍ ഈ പാട്ടിനൊപ്പം ചുവടുവച്ചിരുന്നു

Update: 2022-01-31 05:31 GMT
Editor : Jaisy Thomas | By : Web Desk

അല്ലു അര്‍ജുന്‍റെ മാസ് ചിത്രം പുഷ്പ തീര്‍ത്ത ഓളം സോഷ്യല്‍മീഡിയയില്‍ ഇനിയും അടങ്ങിയിട്ടില്ല. റീല്‍സുകളായും പാട്ടുകളായുമെല്ലാം പുഷ്പ നിറയുകയാണ്. ചിത്രത്തിലെ പുഷ്പ...പുഷ്പ രാജ് എന്ന ഡയലോഗ് പോലെ ഹിറ്റാണ് 'കണ്ണില്‍ കര്‍പ്പൂര ദീപമോ' എന്ന പാട്ടും. ഓസീസ് ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറടക്കമുള്ള താരങ്ങള്‍ ഈ പാട്ടിനൊപ്പം ചുവടുവച്ചിരുന്നു. ഇപ്പോള്‍ 'പുഷ്പരാജ് ഡാന്‍സ് ചെയ്യുന്നത് നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍..' എന്തു സംഭവിക്കുമായിരുന്നു എന്ന ട്രോള്‍ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

Advertising
Advertising

അതുല്‍ സജീവ് എന്ന യുവാവാണ് രസകരമായ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. നിര്‍ത്താതെ ഡാന്‍സ് ചെയ്തു പോകുന്ന പുഷ്പരാജ് മലയാള സിനിമകളിലെ വിവിധ രംഗങ്ങളിലൂടെ ഇങ്ങനെ കയറിയിറങ്ങുകയാണ്. മേഘം, കുമ്പളങ്ങി നൈറ്റ്സ്, ഭൂതകാലം തുടങ്ങിയ ചിത്രങ്ങളിലെ സീനുകളിലെല്ലാം പുഷ്പയെ കാണാം. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News