എെ.എസ്.എല്‍: മുംബൈ സിറ്റിയെ തറപറ്റിച്ച് ജംഷദ്പൂര്‍ എഫ്.സി
ഈ വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമെത്തിയിരിക്കുകയാണ് ജംഷദ്പൂര്‍ എഫ്.സി
എെ.എസ്.എല്ലിലെ നാലാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തറപറ്റിച്ച് ജംഷദ്പൂര്‍ എഫ്.സി. കഴിഞ്ഞ സീസണിലെ ക്ഷീണമകറ്റാന്‍ പൊതുവെ ദുര്‍ബലരായ ജംഷദ്പൂരിനെ തോല്‍പ്പിച്ച് അഞ്ചാം സീസണ്‍ തുടങ്ങാമെന്ന മുംബൈയുടെ കണക്ക് കൂട്ടലുകള്‍ പാളി. ഇരുപത്തിയെട്ടാം മിനിറ്റില്‍ മാരിയോ അക്വൈസയാണ് ജംഷദ്പൂരിന്‍റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്.
പിന്നീട് അധിക സമയത്തിലെ അവസാന മിനിറ്റില്‍ പാബ്ലോ മൊര്‍ഗാഡോ ബ്ലാങ്കോയുടെ മിന്നുന്ന ഗോളിലൂടെ കളി ജംഷദ്പൂര്‍ കയ്യിലൊതുക്കുകയായിരുന്നു. പൊസഷന്‍റെ കാര്യത്തിലും പാസുകളുടെ കാര്യത്തിലും കോര്‍ണ്ണറുകളുടെ കാര്യത്തിലുമെല്ലാം മുംബൈയാണ് മുന്നില്‍. എങ്കിലും മുംബൈയെ ഗോള്‍ നേടാതെ തളച്ചിടാനും രണ്ട് ഗോളുകള്‍ സ്വന്തമാക്കാനും ജംഷദ്പൂര്‍ എഫ്.സിക്ക് സാധിച്ചു. ഈ വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമെത്തിയിരിക്കുകയാണ് ജംഷദ്പൂര്‍ എഫ്.സി