കുവൈത്തിലെ സ്വകാര്യ സ്കൂളുകള്‍ സെപ്തംബര്‍ 21ന് തുറക്കും

Update: 2017-10-14 08:16 GMT
Editor : admin
കുവൈത്തിലെ സ്വകാര്യ സ്കൂളുകള്‍ സെപ്തംബര്‍ 21ന് തുറക്കും
Advertising

എന്നാല്‍ ഇന്ത്യൻ സ്കൂളുകളില്‌ ഓഗസ്റ്റ് അവസാന വാരം തന്നെ ക്ലാസ്സുകള്‍ ആരംഭിക്കും

Full View

രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളിലും 2016- 2017 വര്‍ഷത്തെ ക്ലാസുകള്‍ സെപ്റ്റംബര്‍ 21ന് ആരംഭിക്കുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം.

എന്നാല്‍ ഇന്ത്യൻ സ്കൂളുകളില്‌ ഓഗസ്റ്റ് അവസാന വാരം തന്നെ ക്ലാസ്സുകള്‍ ആരംഭിക്കും. കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍ ഗൈസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ അധ്യയന വര്‍ഷത്തിലെ അര്‍ധ വാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള അവധി 2017 ജനുവരി 22 മുതല്‍ ഫെബ്രുവരി നാലുവരെയായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ഫെബ്രുവരി അഞ്ചുമുതല്‍ തുടങ്ങുന്ന ക്ളാസുകള്‍ 2017 മേയ് 18 വരെ തുടരും. അടുത്ത അധ്യയന വര്‍ഷത്തിലെ മധ്യവേനലവധി രണ്ട് ഘട്ടങ്ങളിലായിരിക്കും. സ്വകാര്യ മേഖലയില്‍ നഴ്സറി തലങ്ങളിലെ ജോലിക്കാര്‍ക്ക് മധ്യവേനലവധി ജൂണ്‍ എട്ടിന് ആരംഭിക്കുമ്പോള്‍ പ്രൈമറി തലത്തിലും അപ്പര്‍ പ്രൈമറി തലങ്ങളിലെ സ്കൂളുകളിലും ജൂണ്‍ 12ന് മധ്യവേനലവധി തുടങ്ങും. സെക്കന്‍ഡറി സ്കൂളുകളില്‍ ജൂലൈ മൂന്നിനായിരിക്കും പുതിയ അധ്യയന വര്‍ഷത്തില്‍ മധ്യവേനലവധി ആരംഭിക്കുക. കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകൾ പതിവ് പോലെ ഓഗസ്റ്റ് അവസാന വാരം മുതൽ ക്ളാസുകള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News