അജ്മാനിലെ അന്‍പതോളം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ദുരിത ജീവിതം

Update: 2018-01-12 10:08 GMT
Editor : Jaisy
അജ്മാനിലെ അന്‍പതോളം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ദുരിത ജീവിതം
Advertising

നാലുമാസമായി ശമ്പളമില്ലാത്ത തൊഴിലാളികള്‍ ദിവസങ്ങളായി പട്ടിണിയിലാണ്

Full View

യുഎഇയിലെ അജ്മാനില്‍ അന്‍പതോളം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ദുരിത ജീവിതം. നാലുമാസമായി ശമ്പളമില്ലാത്ത തൊഴിലാളികള്‍ ദിവസങ്ങളായി പട്ടിണിയിലാണ്. വൈദ്യതിയും വെള്ളവുമില്ലാത്ത ലേബര്‍ ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്.

തമിഴ്നാട് കന്യാകുമാരി സ്വദേശി ഉടമസ്ഥനായ നിര്‍മാണ കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. തമിഴ്നാട്ടില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമുള്ളവരാണ് ഏറെയും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ശമ്പളമില്ലാത്തതിനാല്‍ സമീപത്തെ ഗ്രോസറി ഉടമ നല്‍കിയിരുന്ന ഭക്ഷണമായിരുന്നു ആശ്രയം. കടം പെരുകിയതിനാല്‍ കടകളില്‍ നിന്ന് അരിയും പച്ചക്കറിയും വാങ്ങാന്‍ പോലും നിവൃത്തിയില്ലാതായി. രണ്ടുമാസം മുന്‍പ് ലേബര്‍ വകുപ്പില്‍ പരാതി നല്‍കിയിരുന്നെങ്കിലും കമ്പനി പ്രതിനിധികള്‍ ഹാജരാകാത്തതിനാല്‍ കേസ് നീണ്ടുപോവുകയാണ്. ശമ്പള കുടിശ്ശികയായി അയ്യായിരം ദിര്‍ഹത്തിലേറെ ഓരോ തൊഴിലാളിക്കും കിട്ടാനുണ്ട്.

താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ വൈദ്യുതിയില്ല. തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇവരുടെ ജീവിതം. നിര്‍ത്തിയിട്ട പിക്കപ്പുകളിലാണ് പലരും അന്തിയുറങ്ങുന്നത്. പട്ടിണിയിലും ദുരിതത്തിലും കഴിയുന്ന ഈ തൊഴിലാളികള്‍ക്ക് നീതി തേടി ഇനി എവിടെ പോകണമെന്ന് അറിയില്ല. എംബസിയുടെയും കോണ്‍സുലേറ്റിന്റെയും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുകയാണ് ഈ തൊഴിലാളികള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News