സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതും ഔഖാഫിന്റെ ചുമതലയാണെന്ന് കുവൈത്ത് മന്ത്രി
അടിസ്ഥാന ആശയങ്ങളില്‍ ഉറച്ചുനിന്ന് ഔഖാഫ് മന്ത്രാലയം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
പള്ളികള്‍ സംരക്ഷിക്കല്‍ മാത്രമല്ല രാജ്യത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനാവശ്യമായ സാഹചര്യങ്ങളുണ്ടാക്കലും ഔഖാഫിന്റെ ചുമതലയാണെന്ന് കുവൈത്ത് മന്ത്രി യഅ്ഖുബ് അസ്സാനിഅ്. തീവ്രവാദ ചിന്തകള്‍ വെടിയുന്നതിനും മിതത്വ സമീപനം സ്വീകരിക്കുന്നതിനും മതത്തിന്റെയും രാജ്യത്തിന്റെയും അടിസ്ഥാന ആശയങ്ങളില്‍ ഉറച്ചുനിന്ന് ഔഖാഫ് മന്ത്രാലയം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി ഔഖാഫ് മന്ത്രാലായം സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമം ശക്തമായി നടപ്പാക്കും. തീവ്രവാദ ചിന്തകള്‍ തടയുന്നതിന് നീതിന്യായ, ഔഖാഫ് മന്ത്രാലയം വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ ആശയങ്ങളും വിശ്വാസങ്ങളുമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യുന്ന വിധത്തിലുള്ള വിശ്വാസനടപടികള്‍ അംഗീകരിക്കില്ല. രാജ്യത്ത് സമാധാനം അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കഴിഞ്ഞവര്‍ഷങ്ങളില്‍ നിരവധി പുതിയ നിയമങ്ങള്‍ക്ക് പാര്‍ലമെന്റും മന്ത്രിസഭയും അംഗീകാരം നല്‍കിയത് ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി