യുഎഇയിൽ ജൂണിൽ എണ്ണനിരക്ക് കുറയും
പെട്രോള്‍ വിലയില്‍ 2.7 ശതമാനത്തിന്‍റെ ഇളവ്; ഡീസല്‍ വില മൂന്ന് ശതമാനം കുറയും
ജൂൺ മാസം യു.എ.ഇയില്‍ പെട്രോളിന്റെ ചില്ലറവില്‍പന നിരക്ക് കുറയും. ഇന്ധന നിരക്കിൽ 2.7 ശതമാനത്തിന്റെ നിരക്കിളവാകും ലഭിക്കുക.
യു.എ.ഇ ഊർജ മന്ത്രാലയമാണ്ജൂൺ മാസത്തെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ലിറ്ററിന് രണ്ടു ദിർഹം ഒരു ഫിൽസ് വിലയുള്ള സൂപ്പർ ഗ്രേഡ് പെട്രോളിന് ജൂണിൽ ഒരു ദിർഹം 96 ഫിൽസ് നൽകിയാൽ മതി. സ്പെഷല്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് ഒരു ദിർഹം 85 ഫിൽസായിരിക്കും വില. സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 1.85 ദിര്‍ഹമായിരിക്കും നിരക്ക്. രാജ്യത്ത് ഏറ്റവും വിലക്കുറവുള്ള പെട്രോളായ ഇപ്ളസ് ഗ്യാസോലിന്റെ വില ലിറ്ററിന് നിരക്ക് ഒരു ദിർഹം 78 ഫിൽസ്.
ഡീസല്‍വിലയില്‍ മൂന്നര ശതമാനം കുറവാണുള്ളത്. ലിറ്ററിന് ഒരു ദിർഹം 90 ഫിൽസാണ് നിരക്ക്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയിൽ വന്ന ഇടിവാണ് യു.എ.ഇയുടെ പ്രഖ്യാപനത്തിലും പ്രതിഫലിക്കുന്നത്.
2015 ജൂലൈ മുതലാണ് പെട്രോള്‍-ഡീസല്‍ സബിസിഡി അവസാനിപ്പിക്കാൻ യു.എ.ഇ ഊര്‍ജ മന്ത്രാലയം തീരുമാനിച്ചത്. തുടർന്ന് ആഗോള വിപണിയിലെ നിരക്കു വ്യത്യാസം മുൻനിർത്തിയാണ് ആഭ്യന്തര വിപണിയിൽ ഇന്ധന നിരക്ക് ക്രമീകരിക്കുന്നത്. ആഗോള വിപണിയിൽ ബാരലിന്ഏതാണ്ട് 52 ഡോളറാണ് എണ്ണവില. നടപ്പു വർഷത്തിന്റെ തുടക്കത്തിൽ ബാരലിന് 56 ഡോളറിനു മുകളിലായിരുന്നു നിരക്ക്.