ദുബൈയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ വഴി യാത്ര ആസൂത്രണം ചെയ്യാന്‍ ആപ്ലിക്കേഷന്‍

Update: 2018-04-07 03:55 GMT
Editor : Jaisy
ദുബൈയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ വഴി യാത്ര ആസൂത്രണം ചെയ്യാന്‍ ആപ്ലിക്കേഷന്‍
Advertising

ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും പ്രവര്‍ത്തിക്കുന്ന വിധമാണ് ആപ്ലിക്കേഷന്‍ നവീകരിക്കുന്നത്

Full View

ദുബൈയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ വഴി യാത്ര ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന വജ്ഹതി ആപ്ലിക്കേഷന്‍ ആര്‍ടിഎ പരിഷ്കരിക്കുന്നു. ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും പ്രവര്‍ത്തിക്കുന്ന വിധമാണ് ആപ്ലിക്കേഷന്‍ നവീകരിക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് പരിഷ്കരിച്ച ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന് ആര്‍.ടി.എ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ആദില്‍ ശാകിരി അറിയിച്ചു. മെട്രോ, ബസ്, ട്രാം, ജലഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്ന ആപ്ലിക്കേഷനാണ് വജ്ഹതി. റൂട്ടുകള്‍, സമയ വിവര പട്ടിക, യാത്രാ ദൈര്‍ഘ്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാകും. ഓപണ്‍ ഡാറ്റ സിസ്റ്റത്തിന്റെ സഹായത്തോടെ ആപ്ലിക്കേഷന്‍ നവീകരിക്കാനാണ് ആര്‍ടിഎ പദ്ധതിയിടുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നവീകരണത്തിന് ആശയങ്ങള്‍ സമര്‍പ്പിക്കാം. 2013ല്‍ പുറത്തിറക്കിയത് മുതല്‍ വജ്ഹതി ആപ്പ് ജനപ്രിയമാണ്. ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം 6.57 ലക്ഷം പോണ് ആപ്പ് ഉപയോഗിച്ചത്. ജി.പി.എസിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്പില്‍ ഉപയോക്താവ് നില്‍ക്കുന്ന സ്ഥലത്തിനനുസരിച്ച് തത്സമയ വിവരങ്ങളാണ് ലഭ്യമാക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News