ഇന്ത്യന്‍ ഹാജിമാര്‍ക്ക് മദീനയില്‍ ഹജ്ജ് മിഷന്‍ നേരിട്ട് ഭക്ഷണം വിതരണം ചെയ്യില്ല

Update: 2018-04-15 23:50 GMT
Editor : Ubaid
ഇന്ത്യന്‍ ഹാജിമാര്‍ക്ക് മദീനയില്‍ ഹജ്ജ് മിഷന്‍ നേരിട്ട് ഭക്ഷണം വിതരണം ചെയ്യില്ല
Advertising

കഴിഞ്ഞ രണ്ട് വര്‍ഷവും ഭക്ഷണ വിതരണത്തിൽ പാളിച്ചകൾ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്ന് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മീഡിയവണ്ണിനോട് പറഞ്ഞു.

Full View

ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇത്തവണ മദീനയില്‍ ഹജ്ജ് മിഷന്‍ നേരിട്ട് ഭക്ഷണം വിതരണം ചെയ്യില്ല. കഴിഞ്ഞ രണ്ട് വര്‍ഷവും ഭക്ഷണ വിതരണത്തിൽ പാളിച്ചകൾ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്ന് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മീഡിയവണ്ണിനോട് പറഞ്ഞു. ഇന്ത്യന്‍ തീര്‍ഥാകടര്‍ക്കുള്ള മറ്റ് സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആവശ്യങ്ങള്‍ പരിഗണിച്ചാണ് കഴിഞ്ഞ രണ്ട് സീസണുകളിലും മദീനയില്‍ ഹാജിമാര്‍ക്ക് ഹജ്ജ് മിഷന്‍ താമസ സ്ഥലങ്ങളില്‍ ഭക്ഷണം വിതരണം ചെയ്തിരുന്നത്. എട്ട് ദിവസം മദീനയില്‍ താമസിക്കുന്ന ഹാജിമാര്‍ക്ക് ഇത് വലിയ അനുഗ്രമഹവുമായിരുന്നു. എന്നാല്‍ രണ്ട് സീസണുകളിലും നിരവധി ബുദ്ധിമുട്ടുകളും പരാതികളും ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഹജ്ജിന് ശേഷം ഭക്ഷണ വിതരണം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഭക്ഷം എത്തിച്ചു നല്‍കുന്നതിന് കരാര്‍ സ്ഥാപനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിട്ടതാണ് പദ്ധതി അവതാളത്തിലാകാന്‍ കാരണം.

എന്നാല്‍ ഹജ്ജ് ദിനങ്ങളില്‍ മിനയിലും അറഫയിലും ഹാജിമാര്‍ക്കുള്ള ഭക്ഷം നേരിട്ട് വിതരണം ചെയ്യും. മക്കിയിലെ താമസ സ്ഥലങ്ങളില്‍ ഗ്യാസ് സിലിണ്ടറും ഹജ്ജ് മിഷന്‍ നല്‍കും. ഹാജിമാര്‍ക്കുള്ള മറ്റ് സേവനങ്ങളും വര്‍ദ്ധിപ്പിക്കും. ഹജ്ജ് മിഷന്‍റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തും.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News