അബൂദബി വേള്‍ഡ് ട്രേഡ് സെന്ററില്‍ ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കുന്നു
വേള്‍ഡ് ട്രേഡ് സെന്ററിലെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ ലുലുവിന് കഴിയുമെന്ന എം.എ. യൂസുഫലി
അബൂദബി വേള്‍ഡ് ട്രേഡ് സെന്ററില്‍ ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കുന്നു. അല്‍ദാര്‍ പ്രോപ്പര്‍ട്ടീസിന്റെ "ദി മാള്‍" എന്ന ഷോപ്പിംഗ് കേന്ദ്രത്തിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നത്. ഇതുസംബന്ധിച്ച് അല്‍ദാറും ലുലുവും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
അബൂദബിയുടെ ഹൃദയഭാഗത്ത് പഴയകാല മാര്‍ക്കറ്റിന്റെ സ്ഥാനത്താണ് വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. ഇവിടെ ലക്ഷം ചതുരശ്രര അടി വലിപ്പമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് നിര്‍മിക്കുക. അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് സി.ഇ.ഒ മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക്, ചീഫ് ഡെവലപ്മെന്റ് ഓഫിസര്‍ തലാല്‍ തയ്യിബി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി, സി.ഇ.ഒ സൈഫീ രൂപാവാല തുടങ്ങിയവര്‍ സംബന്ധിച്ചു.
വേള്‍ഡ് ട്രേഡ് സെന്ററിലെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ ലുലുവിന് കഴിയുമെന്ന എം.എ. യൂസുഫലി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളവ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ ഫലമായാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പോലുള്ള സ്ഥാപനങ്ങളെ ദ മാളില്‍ ഉള്‍പ്പെടുത്തുന്നതെന്ന് അല്‍ദാര്‍ ചീഫ് ഡെവലപ്മെന്റ് ഓഫിസര്‍ തലാല്‍ തയ്യിബി പറഞ്ഞു. ലോകത്തിലെ പ്രമുഖ ബ്രാന്‍ഡഡ് സ്ഥാപനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ അബൂദബിയുടെ പ്രധാന ഷോപ്പിങ് കേന്ദ്രമാണ്.